Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിൽ എൻ.എസ്.എസ്...

ബേപ്പൂരിൽ എൻ.എസ്.എസ് ‘ജൈവം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
NSS two day cohabitation camp at Beypur
cancel
camera_alt

ബേപ്പൂർ ഗവ. റീജിയനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ‘ജൈവം’ ദ്വിദിന സഹവാസ കാമ്പിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ‘കൂട്ടുകൂടാം കൂടൊരുക്കാം’ ക്ലാസെടുക്കുന്നു

കോഴിക്കോട്: ബേപ്പൂർ ഗവ. റീജിയനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ജൈവം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ രജനി തോട്ടുങ്ങൽ എൻ.എസ്.എസ് പതാക ഉയർത്തി ഉദ്ഘാനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.പി. സ്വപ്ന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് പി. യമുന, എസ്.എം.സി വർക്കിംഗ്‌ ചെയർമാൻ കെ.വി. മുസ്തഫ, എൻ.എസ്.എസ് പ്രോഗ്രം ഓഫീസർ വി. ജയൻ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിന്റെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിൽ ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് ‘സുഖദം’ സൗജന്യ ആയുർവേദ മെഡിക്കൽ കാമ്പും യൂറിക് ആസിഡ് പരിശോധനയും മരുന്നു വിതരണവും നടത്തി. കാമ്പിന് ബേപ്പൂർ ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ഹൃദ്യ, ഡോ. ധന്യ, വി.എസ്. ജിഷ, എൻ.പി. ശ്രീഷ്മജ, ഓലശ്ശേരി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി സബാഹ്, എൻ.പി. ഹാരിസ് എന്നിവർ നേതൃത്വം നൽകി. ഗൂഫിക് കമ്പനിയുടെ നേതൃത്വത്തിലാണ് സൗജന്യ യൂറിക് ആസിഡ് പരിശോധന നടത്തിയത്.

യോഗ ഇൻസ്‌ട്രക്ടർ ഗായത്രി വളണ്ടിയർമാർക്ക് യോഗ പരിശീലനം നൽകി. ‘വയനാടൊരുക്ക’ത്തിന് എൽ.ഇ.ഡി. ബൾബ് വില്പനയിലൂടെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട്‌ ശേഖരിച്ചു. ‘കൂട്ടുകൂടാം കൂടൊരുക്കാം’ എനർജി സെഷന് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നേതൃത്വം നൽകി. വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് ലിംഗവിവേചന അക്രമങ്ങൾക്കും സ്ത്രീ ചൂഷണങ്ങൾക്കുമെതിരെ ‘സമം ശ്രേഷ്ഠം’ ജെൻഡർ പാർലിമെന്റ്, സമത്വജ്വാല എന്നിവയും നടന്നു. ഫാത്തിമ നിദ, പിയൂഷ്‌ എന്നിവർ ‘ജൈവം’ ക്യാമ്പ് പത്രം റിലീസ് ചെയ്തു.

എൻ. എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ എസ്.വി. രാജേഷ് ക്യാമ്പ് സന്ദർശിച്ചു. പ്രിൻസിപ്പൽ എം. ആയിഷ സജ്‌ന, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി. ജയൻ, സ്റ്റാഫ് സെക്രട്ടറി കെ.പി. ഷിയാസ്, ഗാനരചയിതാവ് നിധീഷ് നടേരി, അരുൺ അലോഷ്യസ്, ഗ്രീൻസി ഷാജി, ലീന ഷജ്‍ലു, എൻ.എസ്.എസ്. റിസോഴ്സ് പേഴ്സൺ ടീം അംഗം പി.പി. മുഹമ്മദ് സക്കീർ, രാജൻ നെല്ലിക്കോട്ട്, പി.ടി.എ. വൈസ് പ്രസിഡന്റ്‌ പി. നിയാസ്, വൊളണ്ടിയർ ലീഡർമാരായ എൻ.പി. മുഹമ്മദ്‌ സ്വാലിഹ്, എൻ.പി. ഫാത്തിമ നിദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വളണ്ടിയർമാരുടെ വിവിധ കലാപരിപാടികളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nss camp
News Summary - NSS two day cohabitation camp at Beypur
Next Story