കോഴിക്കോട് ജില്ലയിൽ വോട്ടർമാർ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ കുറവ്
text_fieldsകോഴിക്കോട്: നിയമസഭ െതരഞ്ഞെടുപ്പിലേക്കുള്ള അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെക്കാൾ വോട്ടർമാർ കുറവ്. 24,70,953 പേരാണ് നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുതുക. തദ്ദേശതെരഞ്ഞെടുപ്പിൽ 25,33,024 വോട്ടർമാരായിരുന്നു പട്ടികയിലുണ്ടായിരുന്നത്.
പേരുചേർക്കാൻ അപേക്ഷിച്ച അരലക്ഷത്തോളം പേരെ ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കും. എന്നാലും തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണത്തിനൊപ്പമെത്താനാകില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 23,59,731 വോട്ടർമാരാണുണ്ടായിരുന്നത്.
12,71,920 സ്ത്രീകളും 11,98,991 പുരുഷന്മാരും 42 ട്രാൻസ്ജെൻഡർമാരുമാണ് പുതിയ വോട്ടർപട്ടികയിൽ ഉള്ളത്. കൊടുവള്ളിയിൽ ട്രാൻസ്ജെൻഡർ വോട്ടർമാർ ഇല്ല. കുറ്റ്യാടിയിൽ ആണ് കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത്. 11 പേർ.
കൊടുവള്ളിയിലൊഴികെയുള്ള മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. കുന്ദമംഗലം നിയമസഭ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ. 2,22,481പേർ. കുറവ് വടകരയിലാണ്. 1,61,641പേർ. പുതിയ വോട്ടർമാർ കൂടുതൽ ബേപ്പൂരിലാണ് 7844 പേർ. ബാലുശ്ശേരിയിലാണ് കുറവ്. 3529 പേർ. 1,54,000 പുതിയ അപേക്ഷകളാണ് ഇക്കുറി വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ കിട്ടിയത്. യോഗ്യരായവരെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ അരലക്ഷം പേരും അപേക്ഷിച്ചിട്ടുണ്ട്. അടുത്ത ദിവസം വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ടാകും.
വോട്ടർമാരുടെ എണ്ണം
( മണ്ഡലം, പുരുഷൻ, വനിത, ട്രാൻസ്ജെൻഡർ, ആകെ, 2016െല എണ്ണം ക്രമത്തിൽ)
വടകര: 76946, 84694, ഒന്ന്, 161641, 158509
കുറ്റ്യാടി:95409, 100756, 11, 196176, 184215
നാദാപുരം: 102780, 106249, അഞ്ച്, 209034, 201357
കൊയിലാണ്ടി: 94013, 104364, ഒന്ന്, 198378, 187613
പേരാമ്പ്ര: 93577, 98950, രണ്ട്, 192529, 178762
ബാലുശ്ശേരി: 105004, 112454, രണ്ട്, 217460, 208174
എലത്തൂർ: 93922, 102007, നാല് , 195933, 187392
കോഴിക്കോട് നോർത്ത്: 812748, 92376, അഞ്ച്, 175129, 169103
കോഴിക്കോട് സൗത്ത്: 73578, 78610, രണ്ട്, 152190, 148848
ബേപ്പൂർ: 87899, 102176, അഞ്ച്, 200080, 190888
കുന്ദമംഗലം: 108579, 1133901, ഒന്ന്, 222481, 209391
കൊടുവള്ളി: 88261, 87999, പൂജ്യം , 176260, 167480
തിരുവമ്പാടി: -86275, 87384, മൂന്ന്, 173662, 167999
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.