അർഹതയുണ്ടായിട്ടും നുസ്റത്ത് പെൻഷൻ പട്ടികക്ക് പുറത്ത്
text_fieldsപന്തീരാങ്കാവ്: നുസ്റത്ത് നാലാം തവണയാണ് ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ വിധവ പെൻഷന് അപേക്ഷിക്കുന്നത്. എന്നാൽ, അർഹതയുണ്ടായിട്ടും പെൻഷൻ അനുവദിക്കാതെ ഗ്രാമപഞ്ചായത്ത് അധികൃതർ തന്നെ വട്ടം കറക്കുന്നതെന്തിനാണെന്ന് പരേതനായ മുസ്തഫയുടെ ഭാര്യ ഒളവണ്ണ തേങ്ങാട്ട് കീരിനിലയം നുസ്റത്തിന് മനസ്സിലാവുന്നില്ല.
ഭർത്താവിെൻറ ആകസ്മിക മരണത്തോടെ ഏറ്റെടുക്കേണ്ടിവന്ന ബാങ്ക് വായ്പ തിരിച്ചടവും കുട്ടികളുടെ പഠനവും മകളുടെ വിവാഹവുമെല്ലാമായതോടെ ഉണ്ടായിരുന്ന വീട് വിറ്റ് വാടക വീട്ടിലാണിപ്പോൾ. ഈ കഷ്ടപ്പാടുകളൊന്നും പക്ഷേ അധികൃതർ കണ്ടെന്നു നടിക്കുന്നില്ല. 2013 ജൂൺ 25നാണ് നുസ്റത്തിെൻറ ഭർത്താവ് മരണപ്പെട്ടത്. ഗൾഫ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി ഏതാനും വർഷത്തിനകമാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭർത്താവ് മരിക്കുമ്പോൾ ബാങ്കിൽ എട്ട് ലക്ഷത്തോളം കടമുണ്ടായിരുന്നു. മകളുടെ വിവാഹബാധ്യത കൂടിയായതോടെ വീട് വിൽക്കാതെ നുസ്റത്തിന് നിർവാഹമില്ലാതായി.
വിധവ പെൻഷനുവേണ്ടി ആദ്യം നൽകിയ അപേക്ഷയിൽ അന്വേഷണം നടത്തി പെൻഷൻ അനുവദിച്ചതായി അധികൃതർ മറുപടി നൽകിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. 2016ൽ രണ്ടാമതും അപേക്ഷിച്ചു. നിരന്തരം ഓഫിസിൽ കയറിയിറങ്ങി അപേക്ഷയെ കുറിച്ച് അന്വേഷിക്കുന്നതിനിടെ അപേക്ഷകയെ അഡ്രസ്സിൽ കാണാനില്ലെന്നു കാരണം പറഞ്ഞ് നിഷേധിച്ചു.
2019ൽ മൂന്നാമതും അപേക്ഷ നൽകി. ഏറെ കാത്തിരുന്ന് പരിഹാരം കാണാതായതോടെ ഓഫിസിലെത്തി അന്വേഷിക്കുമ്പോഴാണ് തെൻറ പരാതിപോലും അവിടെ കാണാനില്ലെന്ന വിവരമറിയുന്നത്. ഈവർഷം ഫെബ്രുവരി 15ന് നാലാമത്തെ തവണയാണ് അപേക്ഷ നൽകുന്നത്. തെൻറ അപേക്ഷകൾ ഗ്രാമപഞ്ചായത്തിൽനിന്ന് അപ്രത്യക്ഷമാവുന്നുണ്ടെങ്കിലും അപേക്ഷിച്ചതിെൻറ രസീത് നുസ്റത്തിെൻറ കൈയിലുണ്ട്. നാലാംതവണ അപേക്ഷ സമർപ്പിച്ച് ഏഴുമാസം പൂർത്തിയാവുമ്പോഴും പെൻഷൻ ഇവർക്ക് വിദൂരത്തു തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.