ദുരിതത്തിൽ സാന്ത്വനത്തിെൻറ തണലാവാൻ 'ഓഫ് റോഡേഴ്സ്'
text_fieldsനന്മണ്ട: പ്രകൃതിദുരന്തമോ മഹാമാരിയോ എന്തുമാവട്ടെ ദുരിതം പെയ്തിറങ്ങുമ്പോൾ സാന്ത്വനത്തിെൻറ തണലാവാൻ സദാ തയാറായിരിക്കുകയാണ് 'കെ.എൽ-76 ഓഫ് റോഡേഴ്സ്' എന്ന പേരിൽ ഒരുകൂട്ടം ചെറുപ്പക്കാർ. കുന്നും മലയും കയറിയിറങ്ങാൻ കെൽപുള്ള 20ഓളം വാഹനങ്ങളുടെ പിൻബലവുമായാണ് ഇവർ സന്നദ്ധരായിരിക്കുന്നത്.
മണ്ണിടിച്ചിൽ പോലുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാനായി എക്സ്കവേറ്റർ, ടിപ്പർ ലോറികൾ, ജനറേറ്ററുകൾ, പണിയായുധങ്ങൾ, കയർ, വെളിച്ച സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയാണ് സഹായാഭ്യർഥനക്കായി ഇവർ കാതോർത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി മലബാറിലെ പ്രകൃതിദുരന്ത മേഖലകളിൽ ഇവർ സജീവ സാന്നിധ്യമായിരുന്നു. അവശ്യസാധനങ്ങളാണ് കഴിഞ്ഞ പ്രളയകാലങ്ങളിൽ വയനാട് ഉൾപ്പെടെയുള്ള ദുരന്ത വർ ശേഖരിച്ച് വിതരണം ചെയ്തത്.
പ്രജിത് നന്മണ്ട, വിപിൻരാജ് (ഉണ്ണി താമരശ്ശേരി), മിനാസ് തേനഞ്ചേരി, ഷെബി കൊളപ്പുറം, അർജുൻ നന്മണ്ട, നിർമൽ നന്മണ്ട, മണി കണ്ണൻകണ്ടി എന്നിവരാണ് നേതൃനിരയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞ ദിവസം ഇവർ ഒത്തുകൂടിയിരുന്നു. 'രക്ഷാപ്രവർത്തനം' എന്ന വിഷയത്തിൽ ഡോ. ജോബി ക്ലാസെടുത്തു.
ബന്ധപ്പെടാവുന്ന നമ്പറുകൾ: മിനാസ് (7034702369), ഷെബി (9847108822), പ്രജിത്ത് (9745192756), നിർമൽ (9746648422), ഉണ്ണി (9446446951), മണി (8547255233).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.