ഔദ്യോഗികവും അനൗദ്യോഗികവും; കോഴിേക്കാട്ട് കോൺഗ്രസ് ഗ്രുപ്പുകൾ മാറിമറിയുന്നു
text_fieldsകോഴിേക്കാട്: ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് ശേഷമുണ്ടായ ഗ്രൂപ് മാറ്റങ്ങൾ ജില്ലയിലെ കോൺഗ്രസിന് തലവേദനയാകുന്നു. സെമികേഡറായെന്നും ഗ്രൂപ്പില്ലെന്നും ആവർത്തിച്ച് പറയുേമ്പാഴും അടിത്തട്ട് മുതൽ ഡി.സി.സി ഓഫിസിൽ വരെ ഗ്രൂപ് പോരുകൾ സജീവമാണ്.
ഒന്നര പതിറ്റാണ്ടിലേറെയായി എ ഗ്രൂപ്പായിരുന്നു ജില്ലയിലെ കോൺഗ്രസിനെ നയിച്ചത്. ഡി.സി.സി പ്രസിഡന്റ് പദവി മറ്റൊരു ഗ്രൂപ്പിനും ലഭിച്ചിരുന്നില്ല. എന്നാൽ, െക. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതോടെ ജില്ലയിലും മാറ്റങ്ങളുണ്ടായി.ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനക്ക് ശേഷം ജില്ലയിൽ രണ്ട് ഗ്രൂപ്പുകളാണ് നിലവിലുള്ളത്.
ഔദ്യോഗിക ഗ്രൂപ്പും അനൗദ്യോഗിക ഗ്രൂപ്പും. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറും കെ. സുധാകരെൻറയും കെ.സി. വേണുഗോപാലിെൻറയും അനുയായികളാണ് ഔദ്യോഗിക ഗ്രൂപ്പിലുള്ളത്. എല്ലാവരെയും ഒരുമിച്ച് ചേർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ആഗ്രഹമാണ് ഔദ്യോഗിക വിഭാഗത്തിന്. സംഘടനയുടെ വിവിധ പരിപാടികളിലടക്കം എതിർഗ്രൂപ്പിലുള്ള നേതാക്കൾക്കും ഔദ്യോഗിക വിഭാഗം അർഹമായ ്പ്രാതിനിധ്യവും പ്രാധാന്യവും നൽകുന്നുണ്ട്.
മറുഭാഗം അതിശക്തമാണ്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരാണ് അനൗദ്യോഗിക ഗ്രൂപ്പുകളിലെ പ്രമുഖർ. കെ.സി. അബുവും എൻ. സുബ്രഹ്മണ്യനുമാണ് ഇവരിൽ പ്രധാനികൾ. കെ. മുരളീധരൻ എം.പിയുടെ അനുയായിയായിരുന്ന പ്രവീൺ കുമാറിനെ ഡി.സി.സി പ്രസിഡന്റാക്കാൻ മുരളീധരനും എം.കെ. രാഘവൻ എം.പിയും ഉറച്ച പിന്തുണുയേകിയിരുന്നു. നിലവിൽ ഡി.സി.സിയുെട ചില പ്രവർത്തനങ്ങളിൽ മുരളീധരൻ അതൃപ്തിയിലാണ്.
ഗ്രൂപ്പുകൾക്ക് അതീതനാണെന്ന് തോന്നിപ്പിക്കുന്ന െക.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് മൗനത്തിലാണ്. ശനിയാഴ്ച നെഹ്റു ദർശൻ വേദിയുടെ പേരിൽ നടത്തിയ യോഗത്തിന് സിദ്ദീഖിെൻറ പിന്തുണയുെണ്ടന്നാണ് ആരോപണം. അതേസമയം, മാധ്യമപ്രവർത്തകരെ ആക്രമിച്ചത് വിവാദമായതോടെ നടന്നത് വിഭാഗീയ യോഗമല്ലെന്ന് ഡി.സി.സി പ്രസിഡന്റിനും സമ്മതിക്കേണ്ടി വന്നു. ഇത്തരം യോഗം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റിനോട് ജില്ലയിലെ ചില നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ സംഘടന നടപടിയുണ്ടാകുെമന്നാണ് ഡി.സി.സി പ്രസിഡന്റ് ഉറപ്പു നൽകിയത്.
മുൻ ഡി.സി.സി പ്രസിഡന്റ് രാജീവനെപ്പോലുള്ള നേതാക്കൾക്കെതിെര നടപടി വന്നാൽ പാർട്ടിക്കുള്ളിൽ വിഭാഗീയത വർധിക്കും. 2019 ജനുവരി 23നു നടന്ന യു.ഡി.എഫ് കലക്ടറേറ്റ് മാർച്ചിൽ കോൺഗ്രസ് പ്രവർത്തകരുൾെപ്പടെ മാധ്യമപ്രവർത്തകരെ മർദിച്ചതിൽ സംഘടന തലത്തിൽ നടപടി പ്രഖ്യാപിച്ചെങ്കിലും പാഴ്വാക്കാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.