മലപ്പുറത്തെ ഉന്നത ഉദ്യോഗസ്ഥൻ കോഴിക്കോട്ടെ യോഗത്തിലും
text_fieldsകോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സംബന്ധിച്ച അവലോകന യോഗത്തിലും വാർത്തസമ്മേളനത്തിലും ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും എട്ട് മന്ത്രിമാരും മൂന്ന് എം.എൽ.എമാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പങ്കെടുത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിെൻറ ജാഗ്രത നിർദേശം.
കരിപ്പൂർ വിമാനാപകടത്തിെൻറ പിറ്റേന്ന് പരിക്കേറ്റവരെ സന്ദർശിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11 മണിയോടെ യോഗം വിളിച്ചിരുന്നു.
അടിയന്തര യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, െക.കെ. ൈശലജ, എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കെ.ടി. ജലീൽ, വി.എസ്. സുനിൽ കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പി.ടി.എ റഹീം, കാരാട്ട് റസാഖ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.ജി അശോക് യാദവ്, തൃശൂർ ഡി.ഐ.ജി എസ്. സുേരന്ദ്രൻ, കോഴിക്കോട് ജില്ല കലക്ടർ എസ്. സാംബശിവറാവു, സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്, മെഡിക്കൽ കോളജ് അധികൃതർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിനും വാർത്തസമ്മേളനത്തിനുമുണ്ടായിരുന്നു.
അതേസമയം, മലപ്പുറത്തെ ഉന്നത ഉദ്യോഗസ്ഥനുമായി അടുത്തിടപഴകിയ കോഴിക്കോട് ജില്ല കലക്ടർ സാംബശിവ റാവുവിെൻറ സാമ്പ്ൾ ഫലം പരിശോധനയിൽ നെഗറ്റിവായി. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറയും ആൻറിജൻ ടെസ്റ്റ് ഫലവും നെഗറ്റിവാണ്.
ഈ യോഗത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ജില്ല കൊറോണ നിയന്ത്രണ സെല്ലില്‍ (04952371471, 2376063, 2373901) വിവരം അറിയിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
എല്ലാവർക്കും ഉടൻ ടെസ്റ്റ് നടത്തും. മാധ്യമപ്രവർത്തകർക്ക് ഞായറാഴ്ചയാണ് ടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.