ചാലിയാർ തീരത്ത് പുറമ്പോക്ക് കൈയേറ്റം; 40 വർഷം മുമ്പത്തെ വിധി ശരിവെച്ച് കോടതി
text_fieldsപെരുമണ്ണ: പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനെതിരെ നാലു പതിറ്റാണ്ടു മുമ്പ് വന്ന വിധി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതിനെതിരെ കൈയേറ്റക്കാരൻ നൽകിയ അപ്പീൽ തള്ളി വീണ്ടും ഗ്രാമപഞ്ചായത്തിനനുകൂലമായി ജില്ല കോടതി വിധി.
പെരുമണ്ണ വെള്ളായിക്കോട് ചാലിയാറിനോടു ചേർന്ന പുറമ്പോക്ക് ഭൂമി കൈയേറിയതിനെതിരെ 1980ൽ വന്ന വിധി പിന്നീട് വന്ന ഭരണസമിതികളോ ഉദ്യോഗസ്ഥരോ നടപ്പാക്കിയിരുന്നില്ല. 'മാധ്യമം' വാർത്തയെ തുടർന്ന് 2013ൽ ഭരണസമിതി കോടതി വിധി നടപ്പാക്കി ഇവിടെ സ്ഥാപിച്ച ഉടമസ്ഥാവകാശ ബോർഡ് സ്വകാര്യ വ്യക്തി പിഴുതുമാറ്റുകയായിരുന്നു.
വിധി നടപ്പാക്കിയതിനെതിരെ കെ.ഇ. ഹംസ ജില്ല കോടതിയിൽ നൽകിയ അപ്പീലിലാണ് ചെലവടക്കം തള്ളി വിധി വന്നത്. തുള്ളത്തുതാഴം-കീഴ്പാടം തോടിനോടു ചേർന്നാണ് ഭൂമി. പുഴയോടു ചേർന്ന് 7.43 സെന്റ് സ്ഥലമാണ് കൈയേറിയത്.
തെങ്ങും കമുങ്ങുമടക്കം കായ്ഫലമുള്ള വൃക്ഷങ്ങളിൽനിന്ന് വർഷങ്ങളായി വിളവെടുക്കുന്നത് കൈയേറ്റക്കാരൻതന്നെയാണ്. ഭൂമി തിരിച്ചുപിടിച്ച് ഇവിടെ ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.