ജനവാസമില്ലാത്ത സ്ഥലത്തേക്ക് റോഡ് നിർമിച്ചതായി പരാതി
text_fieldsഓമശ്ശേരി: ജനവാസമില്ലാത്ത സ്ഥലത്തേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിച്ചതായി പരാതി. ഓമശ്ശേരി പഞ്ചായത്തിലെ നാലാം വാർഡിൽ വേനപ്പാറയിലാണ് ജനവാസമില്ലാത്ത റബർ തോട്ടത്തിലൂടെ എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് നടത്തിയെന്ന പരാതിയുമായി സി.പി.എം രംഗത്തുവന്നത്.
കോൺഗ്രസ് പ്രവർത്തകന്റെ സ്ഥലത്തേക്ക് മാത്രമായാണ് പൊതുപണം ദുരുപയോഗം ചെയ്ത് റോഡ് നിർമിച്ചിരിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു.
നിരവധി റോഡുകൾ ഗതാഗതയോഗ്യമല്ലാതിരിക്കുമ്പോഴാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തത്. റോഡ് പ്രവൃത്തിക്കെതിരെ സി.പി.എം ഓമശ്ശേരി ലോക്കൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും തീരുമാനിച്ചു.
അഡ്വ. സൽമാൻ, ഒ.കെ. സദാനന്ദൻ, ഒ.കെ. നാരായണൻ, കെ.സി. അതൃമാൻ, പി. ശിവദാസൻ, നിധീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഫണ്ട് വിനിയോഗം അറിയില്ല - പഞ്ചായത്ത് പ്രസിഡന്റ്
ഓമശ്ശേരി: ജനവാസമില്ലാത്ത സ്ഥലത്തേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിച്ചുവെന്ന പരാതിയിൽ ഫണ്ട് വിനിയോഗത്തെ കുറിച്ച് അറിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ. എം.പി ഫണ്ട് വിനിയോഗം ഗ്രാമപഞ്ചായത്ത് അറിയണമെന്നില്ല.
ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ഫണ്ടിന്റെ വിനിയോഗം നടന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്താണ് റോഡിനു തുക വിനിയോഗിച്ചതും റോഡ് തിരഞ്ഞെടുത്തതും. ഇത് സംബന്ധിച്ച് പഞ്ചായത്തിന് വ്യക്തതയില്ല. അതേസമയം റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പി.കെ. ഗംഗാധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.