ഫാത്വിമ അബു ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
text_fieldsഓമശ്ശേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഫാത്വിമ അബു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.ഡി.എഫ് മുന്നണി ധാരണപ്രകാരം കോൺഗ്രസിലെ എം.എം. രാധാമണി രാജിവെച്ച ഒഴിവിലേക്കാണ് ഏഴാം വാർഡ് മെംബറായ ഫാത്വിമ അബു വെള്ളിയാഴ്ച തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ റിട്ടേണിങ് ഓഫിസർ താമരശ്ശേരി എ.ഇ.ഒയിലെ സീനിയർ സൂപ്രണ്ട് കെ. ബിന്ദു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. മുൻ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ എം.എം. രാധാമണി ഫാത്വിമ അബുവിനെ നിർദേശിക്കുകയും വികസന സ്ഥിരം സമിതി അധ്യക്ഷൻ മുസ്ലിം ലീഗിലെ യൂനുസ് അമ്പലക്കണ്ടി പിന്താങ്ങുകയും ചെയ്തു.
പതിനെട്ടാം വാർഡ് അംഗം എം. ഷീലയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. പത്തൊമ്പതംഗ ഭരണസമിതിയിൽ നാലിനെതിരെ 13 വോട്ടുകൾ നേടിയാണ് ഫാത്വിമ അബു വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതിയിൽ യു.ഡി.എഫിന് 12 ഉം, എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. ഒരംഗം സ്വതന്ത്രനാണ്. എൽ.ഡി.എഫിലെ രണ്ടംഗങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, അംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരൻ, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്, പി. ഇബ്രാഹീം ഹാജി, സീനത്ത് തട്ടാഞ്ചേരി, കെ. ആനന്ദ കൃഷ്ണൻ, പങ്കജവല്ലി, പഞ്ചായത്ത് സെക്രട്ടറി ദീപുരാജു എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന അനുമോദന യോഗം പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, യു.കെ. അബു ഹാജി, കെ.പി. അയമ്മദ് കുട്ടി, പി.വി. സാദിഖ്, പി.വി. അബ്ദുൽ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.പി. ഷഹന, പി.പി. കുഞ്ഞമ്മദ്, സക്കീർ ഓമശ്ശേരി, മുൻ അംഗം യു.കെ. ഫാത്വിമ അബു, എൻ.പി. മൂസ, യു.കെ. ശരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.