കുടുംബങ്ങൾക്ക് പട്ടിണിയോണം:അധ്യാപകരും വ്യാപാരികളും ഉൾപ്പെടെ എല്ലാ വിഭാഗവും പ്രതിസന്ധിയിൽ
text_fieldsഓമശ്ശേരി: കോവിഡ് മൂലം നിരവധി കുടുംബങ്ങൾക്ക് ഇത് പട്ടിണിയുടെ ഓണം. പാരലൽ കോളജ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരാണ് ഇതിൽ വലിയൊരു വിഭാഗം. ട്യൂഷൻ സെൻററുകൾ, സമാന്തര കോളജുകൾ, കോച്ചിങ് സെൻററുകൾ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരിൽ ഭൂരിപക്ഷവും തൊഴിൽരഹിതരാണ്. ചുരുക്കം ചിലർ ഇതിനകം മറ്റു തൊഴിൽ ആരംഭിച്ചിട്ടുണ്ട്. കൂലിപ്പണി മുതൽ മരം കയറ്റം വരെയുള്ള ജോലി ചെയ്യാൻ ഇവർ സന്നദ്ധരായിട്ടുണ്ട്.
സാശ്രയ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകരും ശമ്പളം പൂർണമായി ലഭിക്കാതെ പ്രയാസപ്പെടുന്നവരിൽ ഉൾപ്പെടും. വിദ്യാർഥികളിൽനിന്ന് ഫീസ് വാങ്ങിയാണ് ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത്. അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ ജീവനക്കാരാണ് ഇത്തരത്തിൽ പ്രയാസത്തിലായ മറ്റൊരു വിഭാഗം. സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വേതനം കിട്ടാതെ ഓണം ആഘോഷിക്കണം. ടാക്സി, ബസ് തുടങ്ങിയ പൊതുവാഹനങ്ങളിലെ ഡ്രൈവർ, ക്ലീനർ, കണ്ടക്ടർ തുടങ്ങിയവരും ദീർഘകാലമായി തൊഴിലില്ലാതെ ശമ്പളം മുടങ്ങിയവരാണ്.
കണ്ടെയ്ൻമെൻറ് സോണായതിെൻറ പേരിൽ നിരവധി കച്ചവടക്കാരും കഴിഞ്ഞ കുറെ ആഴ്ചകളായി തൊഴിൽരഹിതരാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളും ദിവസങ്ങളായി തൊഴിൽ മുടങ്ങിയവരാണ്. അതേസമയം, ഓണം സന്തോഷപ്രദമാക്കാൻ നിരവധി സംഘടനകൾ കഴിഞ്ഞ ദിവസങ്ങളിൽ ഓണക്കിറ്റുമായി രംഗത്തുണ്ട്. സർക്കാറിെൻറ ക്ഷേമപെൻഷനുകളും സൗജന്യ കിറ്റും ഒരു പരിധിവരെ ഓണാഘോഷം വലിയ പ്രയാസമില്ലാതെ നടത്തുന്നതിന് സഹായകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.