ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ്; ജോസഫൈെൻറ വിജയത്തിന് ഇരട്ടി മധുരം
text_fieldsഓമശ്ശേരി: ഡയാലിസിസിന് വിധേയനാവുന്നതിനിടയിലും മരഞ്ചാട്ടി നടുപ്പറമ്പിൽ ജോസഫൈൻ (17) കരസ്ഥമാക്കിയത് ഉന്നത വിജയം. മരഞ്ചാട്ടി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ജോസഫൈനാണ് രോഗ പീഡക്കിടയിലും ഒമ്പത് എ പ്ലസും ഒരു എയും നേടി മികച്ച വിജയം നേടിയത്. വൃക്ക രോഗബാധിതയായതിനാൽ വർഷങ്ങളായി ആഴ്ചയിൽ മൂന്ന് ദിവസം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ഡയാലിസിസിന് വിധേയയാവുന്നുണ്ട്. രണ്ടു വർഷങ്ങൾക്കു മുമ്പ് അമ്മയിൽ നിന്നും വൃക്ക സ്വീകരിെച്ചങ്കിലും അണുബാധയെത്തുടർന്ന് പ്രവർത്തനം നിലച്ചു. തുടർന്ന് ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഏഴുവർഷമായി രോഗശയ്യയിലാണ് ഈ വിദ്യാർഥി. കടുത്ത ശാരീരിക സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ജോസഫൈൻ ഉന്നത വിജയം നേടിയത്. മരഞ്ചാട്ടിയിലെ നടുപ്പറമ്പിൽ ജോൺസൺ ലീന ദമ്പതികളുടെ ഏക സന്തതിയാണ് ജോസഫൈൻ. എന്നെങ്കിലും കുട്ടിക്ക് അനുയോജ്യമായ വൃക്ക ലഭിച്ചു തങ്ങളുടെ പ്രയാസം മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടിയെ ശാന്തി ഹോസ്പിറ്റൽ മാനേജ്മെൻറ് ആദരിച്ചു. സെക്രട്ടറി ഇ.കെ. മുഹമ്മദും ജനറൽ മാനേജർ എം.കെ. മുബാറക്കും ഉപഹാരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.