‘കരുണ’ക്കായി നാട് കൈകോര്‍ത്തു; സ്നേഹകാരുണ്യത്തിന്റെ മാതൃകയായി ബിരിയാണി ചലഞ്ച്
text_fieldsആലിൻതറ: കാരുണ്യം കനിവായി ഒഴുകിയപ്പോൾ കരുണ ചാരിറ്റബ്ൾ സൊസൈറ്റി ബിരിയാണി ചലഞ്ച് വേറിട്ട മാതൃകയായി. ‘കരുണക്കൊരു കൈത്താങ്ങ്’ എന്ന പേരിൽ വിവിധ സേവന-ചികിത്സ സംവിധാനങ്ങൾ കോർത്തിണക്കുക എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നാട് മുഴുവൻ കൈകോർത്തു.
5 വർഷത്തോളമായി ആലിൻതറയിൽ പ്രവർത്തിക്കുന്ന കരുണ ചാരിറ്റബ്ൾ സൊസൈറ്റി പ്രദേശത്തെ പാവപ്പെട്ടവർക്കുള്ള ധന സഹായം, രോഗികൾക്കുള്ള മരുന്ന്, ജീവൻ രക്ഷാ ഉപകരണങ്ങൾ, വിവാഹ ധന സഹായം, രക്തദാനം എന്നിവക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മൂവായിരത്തോളം പൊതി ബിരിയാണി വിതരണം ചെയ്തു.
പ്രവാസികളുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ കരുണ ഭാരിവാഹികളുടേയും പ്രായഭേദമന്യേ നൂറുകണക്കിന് വളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കിയതും വീടുകളിലെത്തിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.