വ്യത്യസ്ത വിഭവങ്ങൾ ഒരുക്കി 'മലബാർ തക്കാരം'
text_fieldsഓമശ്ശേരി: വ്യത്യസ്ത വിഭവങ്ങൾ ഒരുക്കി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് വിദ്യാർഥിനികൾ ഒരുക്കിയ ഭക്ഷ്യമേള 'മലബാർ തക്കാരം' ശ്രദ്ധേയമായി. ഇറാനി ബോൾ, പൊട്ടറ്റോ ഫില്ലിങ്, ബ്രഡ് സാൻവിച്ച്, കായ്പോള, ലോലിപോപ്പ്, വാൽക്കോവ , മക്റോണി , ഷവർമപോട്ട്, റാഗി പുട്ട്, കുഞ്ഞി പത്തൽ, ടാബുലർ റാസ തുടങ്ങിയ വിഭവങ്ങൾ ഭക്ഷ്യമേളയിൽ പ്രദർശിപ്പിച്ചു.
വിദ്യാർഥികൾ ലൈവ് ആയാണ് വിഭവങ്ങൾ തയാറാക്കിയത്. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. സെലീന അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.കെ. ഷവാസ്, റഫീഖ് സഖാഫി, ജമീമ ജോണി, ലിജോ ജോസഫ് , കൃപ, അജ്ജു പി.ജി. വിദ്യാർഥികളായ നിഷാന ഫെബിൻ, അനീസ, മുഹസിന, നെശ്വ മിന്നത്ത് , പി.എം. സുൽഫത്ത്, റഹ്മത്ത്, ഹാദിയ, ഫർഹാന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.