ഷിരൂരിലെ മണ്ണിടിച്ചിൽ; രക്ഷാദൗത്യവുമായി മലയോര മേഖലയിൽ നിന്നുള്ള സംഘം
text_fieldsഓമശ്ശേരി: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാദൗത്യവുമായി മലയോര മേഖലയിൽ നിന്നുള്ള രക്ഷാ ദൗത്യ സംഘം.
കെ.പി. ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ ഷിരൂരിൽ എത്തിയത്. നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് പരിചയമുള്ള 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. കർമ ഓമശ്ശേരി, എന്റെ മുക്കം, പുൽപറമ്പ് സന്നദ്ധ സേന തുടങ്ങിയ ടീമുകളിൽ നിന്നുള്ളവരാണ് ഇവർ. തിങ്കളാഴ്ച പുലർച്ച രണ്ടു മണിക്കാണ് സംഘം ഓമശ്ശേരിയിൽ നിന്നും പ്രത്യേക ബസിൽ കർണാടകയിലെ ദുരന്ത ബാധിത പ്രദേശത്തേക്കു പുറപ്പെട്ടത്.
ഡൈവിങ് ഉൾപ്പെടെയുള്ള അത്യാവശ്യ രക്ഷാ സാമഗ്രികൾ സംഘം കരുതിയിട്ടുണ്ട്.
നേരത്തെ കൂരാച്ചുണ്ടിൽ നിന്നും പുറപ്പെട്ട സംഘത്തിന്റെ അറിയിപ്പ് അനുസരിച്ചു അരിയും മറ്റു പലവ്യഞ്ജനങ്ങളോടെയാണ് സംഘം പുറപ്പെട്ടത്. കർശന നിയന്ത്രണങ്ങളാണ് സംഘത്തിനു ഷിരൂരിൽ കാണാൻ കഴിഞ്ഞത്. അഞ്ചു പേർക്കാണ് മണ്ണിടിഞ്ഞ തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്കു പ്രവേശന അനുമതി ലഭിച്ചത്. നിയന്ത്രണം മൂലം രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് പ്രവർത്തകരാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.