ഇരുതുള്ളി പുഴ ശുചീകരിച്ച് വിദ്യാർഥികൾ; എൻ.എസ്.എസ് ക്യാമ്പുകൾക്ക് തുടക്കം
text_fieldsഓമശ്ശേരി: ഇരുതുള്ളി പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ക്ലീനിങ് ഡ്രൈവുമായി എൻ.എസ്.എസ് വിദ്യാർഥികൾ. അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് വിദ്യാർഥികളാണ് പുഴ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കിയത്.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സുസ്ഥിര വികസനത്തിനായി യുവത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ പുഴയുടെ തീരങ്ങളിൽ മുളന്തൈകൾ വെച്ചുപിടിപ്പിച്ചു.
ഓമശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സീനത്ത് തട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷീല ഷൈജു, പ്രിൻസിപ്പൽ വി. സെലീന, അബൂബക്കർ കുണ്ടായി, പ്രോഗ്രാം ഓഫിസർ ലിജോ ജോസഫ്, ഷഹബ ഫാത്തിമ, സി.പി. ഫാത്തിമ, ഫാത്തിമ നുഹ, കെ.ടി. ഫാത്തിമ, എം.കെ. അഫീഫ ഫാത്തിമ ഹിബ, ഫാതിമ റിൻഷ എന്നിവർ നേതൃത്വം നൽകി.
കുന്ദമംഗലം: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പെരുവഴിക്കടവ് എ.എൽ.പി സ്കൂളിൽ പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ യു.സി. പ്രീതി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എച്ച്.എസ്.എസ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ റിയ കെ. നമ്പൂതിരി പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി. മാധവൻ, ബാബു നെല്ലൂളി, പെരുവഴിക്കടവ് എ.എൽ.പി സ്കൂൾ മാനേജർ സൂരജ്, കുന്ദമംഗലം ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം. പ്രവീൺ, പെരുവഴിക്കടവ് എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഹസീന, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി. ഫൈസൽ എന്നിവർ സംസാരിച്ചു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ. കല സ്വാഗതം പറഞ്ഞു.
കൊടുവള്ളി: ജെ.ഡി.ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി പാലക്കുറ്റി എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന സപ്തദിന എൻ.എസ്.എസ് സഹവാസ ക്യാമ്പിന് തുടക്കമായി. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ശരീഫ കണ്ണാടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പൊലീസ് എസ്.ഐ ആന്റണി ക്ലീറ്റസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കെ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു.
സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷഫീഖ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മജീദ്, നവാസ് മൂഴിക്കൽ, പി. ഫസൽ, പി. ഗഫൂർ, എൻ.സി. അസീസ്, സി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസിന്റെ സ്നേഹാരാമം സംസ്ഥാന അവാർഡ് നേടിയ മുൻ പ്രോഗ്രാം ഓഫിസർ ഫബിന ബീഗത്തെയും സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വളന്റിയർ അവാർഡ് കരസ്ഥമാക്കിയ സൈനബ് കൊയപ്പത്തൊടിയെയും ജെ.ഡി.ടി വി.എച്ച്.എസ്.ഇ അലുമ്നി അസോസിയേഷൻ ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക എം. സൈനബ സ്വാഗതവും പ്രോഗ്രാം ഓഫിസർ നൗഷീർ അലി നന്ദിയും പറഞ്ഞു.
എളേറ്റിൽ: മണാശ്ശേരി എം.എ.എം.ഒ കോളജ് നാഷനൽ സർവിസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. എം.എ.എം.ഒ പ്രിൻസിപ്പൽ കെ.എച്ച്. ഷുക്കൂർ, കെ. മുഹമ്മദലി, എം.എ. ഗഫൂർ, എം.പി. ഉസ്സയിൻ, പി.കെ. നംഷിദ്, വി. ജാഫർ, ഷാഹിർ, മുഹമ്മദ് റാഷിദ്, ഇർഷാദ്, സാദിഖ് അലി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ഡോ. റിയാസ് കുങ്കഞ്ചേരി സ്വാഗതവും പ്രോഗ്രാം ഓഫിസർ അമൃത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.