തുടിവാദനവും ഓണപ്പാട്ടുമായി ഭാസ്കരനും കുട്ട്യോളും
text_fieldsനന്മണ്ട: ജന്മി-കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന ആ പഴയ കാലഘട്ടത്തിലേക്കുള്ള ഓർമപ്പെടുത്തലാണ് ഓരോ ഓണക്കാലവും നാടൻപാട്ട് കലാകാരനും ഫോക്ലോർ അവാർഡ് ജേതാവുമായ ഭാസ്കരന്.
റിട്ട. എക്സൈസ് ജീവനക്കാരനായ പുന്നശ്ശേരി കോട്ടക്കൽ ഭാസ്കരനാണ് ഓണക്കാലത്തെ പഴമയുടെ ചടങ്ങുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നത്. തുടിവാദനത്തോടൊപ്പം ഓണപ്പാട്ടുമായി നടന്നുനീങ്ങുന്ന ഭാസ്കരനും കുട്ട്യോളും ഗ്രാമത്തിെൻറ നിറപ്പൊലിമയുടെ നിറസാന്നിധ്യമാണ്.
പഴയകാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നാടൻപാട്ടിെൻറ താളത്തിൽ ആലപിക്കുകയും കുട്ടികൾ ഏറ്റുപാടുകയും ചെയ്യുമ്പോൾ ഓണവർണമണിഞ്ഞ പ്രകൃതിയുടെ പുനരവതാരമായിേട്ട തോന്നുകയുള്ളൂ. ജന്മിയുടെ വീടുകളിലെത്തിക്കുന്ന അവകാശവും ജന്മിഗൃഹങ്ങളിൽനിന്ന് ഓണളവ് നൽകുന്നതും പുതുതലമുറക്ക് പുതിയ അറിവ്.
കഴിഞ്ഞവർഷം ഇതരസംസ്ഥാനത്തുനിന്നെത്തുന്ന പൂക്കൾകൊണ്ട് കളം തീർത്തിരുന്ന മലയാളിക്ക് പാട്ടും പാടി ഇലക്കുമ്പിളിലും പൂക്കുടയിലും നാട്ടുപൂ പറിച്ച് കളമിട്ടിരുന്നത് വെറും ഓർമ മാത്രമായിരുന്നുവെങ്കിൽ കോവിഡ് അത്തരം അനുഭവം ഒരിക്കൽകൂടി മലയാളിക്ക് സമ്മാനിച്ചിരിക്കുകയാണെന്നും ഭാസ്കരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.