ഓണം സ്പെഷൽ ഡ്രൈവ്: അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി
text_fieldsവടകര: ഓണം പ്രമാണിച്ച് വിദേശ മദ്യക്കടത്ത് തടയാൻ ജില്ല അതിർത്തി ചെക്പോസ്റ്റുകളിൽ കർശന പരിശോധന. മാഹി, പന്തക്കൽ, പള്ളൂർ എന്നിവിടങ്ങളിൽ നിന്ന് മദ്യം കടത്ത് വർധിച്ചതോടെ ഓണം സ്പെഷൽ ഡ്രൈവ് എന്ന പേരിലാണ് പൊലീസും എക്സൈസും പരിശോധന കർശനമാക്കിയത്. കോസ്റ്റൽ പൊലീസിന്റ സഹായത്തോടെ കടലിലും പരിശോധന നടത്തുന്നുണ്ട്. മാഹിയുമായി അതിർത്തി പങ്കിടുന്ന അഴിയൂർ, കണ്ണൂർ ജില്ല അതിർത്തിയായ പെരിങ്ങത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളിലാണ് കർശന പരിശോധന നടത്തുന്നത്.
പരിശോധനക്ക് ഡോഗ് സ്ക്വാഡിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ട്രെയിനിലൂടെയുള്ള മദ്യക്കടത്ത് തടയാൻ ആർ.പി.എഫ് പരിശോധന നടത്തുന്നുണ്ട്. പരിശോധന കർശനമാക്കിയ തോടെ ഊടുവഴികളിലൂടെയും എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെയും മദ്യക്കടത്ത് സംഘങ്ങൾ പുതിയ മാർഗം തുറന്നിട്ടുണ്ട്. മാഹിയിൽ നിന്ന് മദ്യം പ്രാദേശിക അടിസ്ഥാനത്തിൽ എത്തിച്ചുനൽകാൻ പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇതര ജില്ലകളിലേക്കടക്കം വൻ തോതിലാണ് മാഹി മദ്യം ഒഴുകുന്നത്. ആഡംബര വാഹനങ്ങളടക്കം കടത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ വർഷം 2000 ലിറ്ററോളം മാഹി മദ്യം വടകര എക്സൈസ് പിടികൂടുകയുണ്ടായി. 162 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.