ലോകത്ത് കണ്ടിരിക്കേണ്ട മ്യൂസിയങ്ങളിൽ ഒന്ന് കോഴിക്കോട്ടെ 'ഫ്രീഡം സ്ക്വയർ'
text_fieldsകോഴിക്കോട്: ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളിൽ ഒന്നായി കോഴിക്കോട്ടെ 'ഫ്രീഡം സ്ക്വയർ' തിരഞ്ഞെടുക്കപ്പെട്ടു. ആർക്കിടെക്ടുമാരുടെ അന്താരാഷ്ട്ര പ്ലാറ്റ്ഫോമായ ആർക്കിടെക്ചർ ഡിസൈൻ ഡോട്ട് ഐഎൻ എന്ന വെബ്സൈറ്റിലാണ് ചൈനയിലെ ഇംപീരിയൽ ക്ലീൻ മ്യൂസിയം, നെതർലൻഡ്സിലെ ആർട്ട് ഡിപോ എന്നിവക്കൊപ്പം കോഴിക്കോട്ടുകാരുടെ സ്വാതന്ത്ര്യ ചത്വരവും ഇടംപിടിച്ചത്.
ലഖ്നോവിലെ മ്യൂസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചിൽഡ്രൻസ് മ്യൂസിയം, ഡൽഹിയിലെ ചെങ്കോട്ട എന്നിവയാണ് മറ്റുള്ളവ. വാസ്തുശില്പ മികവാണ് പ്രധാനമായും ഈ സാർവദേശീയ അംഗീകാരത്തിന് കാരണമായത്. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 2.5 കോടി രൂപ ചെലവഴിച്ചാണ് ഫ്രീഡം സ്ക്വയർ നിർമിച്ചത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമുള്ള കോഴിക്കോട്ട് സ്വാതന്ത്ര്യ പോരാളികൾക്കുള്ള സമർപ്പണമാണ് 'ഫ്രീഡം സ്ക്വയർ'. 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്ക്വയർ നാടിന് സമർപ്പിച്ചത്.
ആർക്കിടെക്ടുമാരായ പി.പി. വിവേകിന്റെയും നിഷാന്റെയും നേതൃത്വത്തിലുള്ള 'ഡി എർത്ത്' ആണ് രൂപകല്പന നിർവഹിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.