കുടിശ്ശിക വരുത്തിയവർക്ക് കെ.എസ്.ഇ.ബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
text_fieldsതലക്കുളത്തൂർ: വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാൻ കെ.എസ്.ഇ.ബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകളാണ് പദ്ധതിയിലൂടെ തീർപ്പാക്കുക. റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും തീർപ്പാക്കാം.
ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫിസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്പെഷൽ ഓഫിസർ റവന്യൂ കാര്യാലയത്തിലുമാണ് സേവനം ലഭ്യമാവുക. 15 വർഷത്തിനു മുകളിലുള്ള കുടിശ്ശികകൾക്ക് നാലുശതമാനം പലിശയും അഞ്ചുമുതൽ 15 വർഷംവരെ പഴക്കമുള്ള കുടിശ്ശികകൾക്ക് അഞ്ചുശതമാനം പലിശയും രണ്ടുമുതൽ അഞ്ചുവർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് ആറു ശതമാനം പലിശയും നൽകണം.
വൈദ്യുതി കുടിശ്ശികകൾക്കുള്ള പലിശകൾ ആറു തവണകളായി അടക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ രണ്ടുശതമാനം അധിക ഇളവും ലഭിക്കും. കൂടുതൽ വിവരങ്ങൾ കെ.എസ്.ഇ.ബി ഓഫിസുകളിൽനിന്ന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.