കോഴിക്കോട് ജില്ലയുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉമ്മൻ ചാണ്ടിയുടെ വക നാല് കോളജ്
text_fieldsകോഴിക്കോട്: ജില്ലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സീറ്റുക്ഷാമം പരിഹരിക്കാൻ സഹായകമായ നാല് ഗവ. കോളജുകൾ പ്രവർത്തനമാരംഭിച്ചത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത്. നാദാപുരം, ബാലുശ്ശേരി, കുന്ദമംഗലം, കൊടുവള്ളി എന്നിവിടങ്ങളിലാണ് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ആർട്സ് ആൻഡ് സയൻസ് കോളജുകൾ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സർക്കാർ കോളജ് ഉറപ്പാക്കാനായിരുന്നു പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തെ 27 നിയോജക മണ്ഡലങ്ങളിലാണ് കോളജ് അനുവദിച്ചത്.
നിലവിൽ സർക്കാർ, എയ്ഡഡ് കോളജുകളുള്ള മണ്ഡലങ്ങളെ ഒഴിവാക്കിയായിരുന്നു. ജില്ലയിൽ അനുവദിച്ച നാല് കോളജുകളും എളിയ നിലയിൽ വാടക കെട്ടിടങ്ങളിലും മറ്റും പ്രവർത്തനം തുടങ്ങി പിന്നീട് കൂടുതൽ കോഴ്സുകൾ അനുവദിച്ചും സ്വന്തം കെട്ടിടമടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയും വലിയ സ്ഥാപനങ്ങളായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.