കോഴിക്കോട് മെഡിക്കൽ കോളജിൽ ഒ.പി സമയം കുറച്ചു; അടിയന്തര ശസ്ത്രക്രിയകൾ മാത്രം
text_fieldsകോഴിക്കോട്: കോഴിക്കാട് മെഡിക്കൽ കോളജിെല താഴെ നില പൂർണമായും കോവിഡ് രോഗികൾക്കുേവണ്ടി മാറ്റിവെച്ചു. മെഡിസിൻ വിഭാഗത്തിലെ ഒന്ന്, രണ്ട് വാർഡുകൾ കൂടി അടച്ചതോടെയാണ് മെഡിക്കൽ കോളജ് താഴെ നില പൂർണമായും കോവിഡ് രോഗികളുടെ ചികിത്സക്കായി മാറിയത്.
ആശുപത്രിയിൽ കോവിഡിതര രോഗികളെ ശക്തമായി നിയന്ത്രിക്കാനാണ് തീരുമാനെമന്ന് പ്രിൻസിപ്പൽ ഡോ. എം.പി. ശശി വ്യക്തമാക്കി. ഒ.പി രാവിെല എട്ടുമുതൽ പത്തുവരെ മാത്രമായി പുനർ നിർണയിച്ചു. അടിയന്തര ശസ്ത്രക്രിയകളും അടിയന്തര അഡ്മിഷനുകളും മാത്രമാണ് മെഡിക്കൽ കോളജിൽ നടക്കുക. നീട്ടിവെക്കാവുന്ന ശസ്ത്രക്രിയകെളല്ലാം ഇനിയൊരു തീരുമാനമുണ്ടാകുംവരെ മാറ്റിവെച്ചു. കോവിഡ് രോഗികളിൽനിന്ന് രോഗം ഇതര രോഗികൾക്ക് ബാധിക്കാതിരിക്കാൻ അടിയന്തര പ്രശ്നങ്ങളില്ലാത്തവർ മറ്റ് ആശുപത്രികളിൽ ചികിത്സ തേടണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
സന്ദർശകരെ പൂർണമായി നിരോധിക്കുകയും ആശുപത്രിയുടെ പ്രധാനഗേറ്റ് അടക്കുകയും ചെയ്തു. വാർഡിലേക്ക് ഒ.പിയിലൂടെ മാത്രേമ പ്രവേശനം അനുവദിക്കൂ. അത്യാഹിത വിഭാഗം കോംപ്ലക്സിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ രോഗികളെ പ്രവേശിപ്പിക്കാനാകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. അേതസമയം, കഴിഞ്ഞ കോവിഡ് വ്യാപന കാലത്തേതുപോെല ഇത്തവണ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരിൽ നിലവിൽ രോഗപ്പകർച്ച ഉണ്ടായിട്ടില്ലെന്നും എല്ലാവരും പൂർണ സജ്ജരാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കോവിഡ് പ്രത്യേക ആശുപത്രിയാക്കിയ ബീച്ച് ആശുപത്രിയിൽ നിലവിൽ 120 ഓളം കോവിഡ് രോഗികൾ ചികിത്സയിലുണ്ടെന്ന് നോഡൽ ഓഫിസർ ഡോ. മൈക്കിൾ പറഞ്ഞു. നൂറോളം കോവിഡ് ഇതര രോഗികളും ബീച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരെ രോഗം ഭേദമാകുന്നതിനനുസരിച്ച് ഡിസ്ചാർജ് ചെയ്യുകയും കോവിഡ് രോഗികൾ വർധിക്കുന്നതിനനുസരിച്ച് അവരവരുടെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യാനാണ് തീരുമാനം.
നിലവിൽ പുതിയ കോവിഡ് ഇതര അഡ്മിഷനുകൾ നടത്തുന്നില്ല. അതേസമയം, ഒ.പി ബീച്ച് ആശുപത്രിയിൽതന്നെ തുടരും. ഒ.പിയിൽ അഡ്മിഷൻ വേണ്ടിവരുന്ന രോഗികളെ അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് മെഡിക്കൽ കോളജിലേക്കോ അതത് പ്രദേശത്തെ ആശുപത്രികളിലേക്കോ മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കൂട്ടപ്പരിശോധനയുടെ ഫലം വൈകുന്നു
കോഴിക്കോട് ജില്ലയിൽ കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം വരാൻ വൈകുന്നു. വെള്ളി, ശനി ദിവസങ്ങളിലായി വെള്ളിയാഴ്ച മാത്രം 19,300 ടെസ്റ്റുകൾ നടത്തിയിരുന്നു. രണ്ടു ദിവസംകൊണ്ട് 42,920 പരിശോധന നടത്തി ജില്ല റെക്കോർഡിട്ടിരുന്നു. 31,400 പരിശോധനക്കായിരുന്നു സർക്കാർ നിർദേശം. ലക്ഷ്യം മറികടന്നെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലം വൈകുന്നത് ജനങ്ങൾക്ക് ദുരിതമായി മാറി. വെള്ളിയാഴ്ച രാവിലെ സാമ്പ്ൾ ശേഖരിച്ചവരുടെ ഫലം തിങ്കളാഴ്ച രാത്രിയും ലഭ്യമായിട്ടില്ല.
ഫലം വന്നാൽ അറിയിക്കാം എന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിലുള്ള പരിശോധന ശേഷിയുടെ അധികം സാമ്പിളുകൾ ശേഖരിച്ചതാണ് ഫലം വൈകാൻ പ്രധാന കാരണം. ഗവ. മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ ഒരു ദിവസം 1600 ആർ.ടി.പി.സി.ആർ പരിശോധന മാത്രമേ നടക്കൂ. ജീവനക്കാർ അത്യധ്വാനം ചെയ്താണ് പരിശോധന നടത്തുന്നത്. മലാപ്പറമ്പിലെ റീജനൽ ലാബിലും മൊൈബെൽ ലാബിലും മൂവായിരത്തോളം സാമ്പിളുകൾ പരിശോധിക്കാം. ഒരു ദിവസം 4600 ടെസ്റ്റുകൾ മാത്രമേ നടത്താനാകൂ.
ഫലം ലഭിക്കുന്നതു വരെ പലരും വീട്ടിൽ അടങ്ങിയിരിക്കാത്ത അവസ്ഥ രോഗവ്യാപനം അതിരൂക്ഷമാകാൻ ഇടയാക്കും. പനിയും തലവേദനയും തൊണ്ടവേദനയുമടക്കമുള്ള ലക്ഷണങ്ങളുള്ളവരാണ് ഇവരിൽ പലരും. മറ്റ് അസ്വസ്ഥതകൾ വർധിക്കുമെന്ന പേടിയുമുണ്ട്. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും മെഡിക്കല് കോളജ് ഉള്പ്പെടെ പ്രധാന ആശുപത്രികളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടപ്പരിശോധന നടന്നത്. ആൻറിജൻ പരിശോധന നടത്തിയവർക്ക് പെട്ടെന്ന് ഫലം കിട്ടിയിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന സർക്കാർ സംവിധാനത്തിൽ നടത്തിയാൽ രണ്ടു ദിവസത്തിനകം ഫലം ലഭിക്കാറുണ്ടായിരുന്നു. ഒരുമിച്ച് പരിശോധന നടത്തുേമ്പാൾ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഘട്ടം ഘട്ടമായി ഫലം പുറത്തുവിടുകയാണെന്നും സൂചനയുണ്ട്.
പ്രാദേശിക നിയന്ത്രണം കടുപ്പിക്കും
ജില്ലയിൽ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ, പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ല കലക്ടർ എസ്. സാംബശിവറാവു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. കോവിഡ് രോഗികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവാണ് ഒരു ആഴ്ചക്കിടെയുണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്ത പക്ഷം സമ്പൂർണ ലോക്ഡൗണിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കി കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശം നൽകി.
കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് വാർഡുകളെ കണ്ടെയ്ൻമെൻറ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകളായി നിശ്ചയിച്ച് കോവിഡ് ജാഗ്രത പോർട്ടലിൽ പരസ്യപ്പെടുത്തുന്നുണ്ട്. കണ്ടെയ്ൻമെൻറ് സോണുകളിൽ സാധാരണ ജീവിതം നയിക്കുന്നതിനുവേണ്ട അവശ്യ സൗകര്യങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാവും. തൊഴിൽ സംബന്ധമായ കാര്യങ്ങൾക്ക് അനുമതി ഉണ്ടാവും. ആരാധനാലയങ്ങൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല.
ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന വാർഡുകൾ അടച്ചിടും. ഇവിടങ്ങളിൽനിന്ന് മറ്റു വാർഡുകളിലേക്ക് യാത്ര അനുവദനീയമല്ല. ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മാത്രമേ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുമതി ഉണ്ടാകൂ. ചടങ്ങുകൾ നടത്തുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ നടത്തിപ്പുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കലക്ടർ പറഞ്ഞു. യോഗത്തിൽ ഡി.എം ഡെപ്യൂട്ടി കലക്ടർ എൻ. റംല പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.