മാനാഞ്ചിറ സ്ക്വയറിൽ ജിംനേഷ്യം: ഉദ്ഘാടനം നാളെ
text_fieldsകോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ സ്േപാർട്സ് കൗൺസിൽ ആഭിമുഖ്യത്തിലുള്ള മേൽക്കൂരയില്ലാത്ത ജിംനേഷ്യവും നവീകരിച്ച കൗൺസിൽ ഓഫിസ് കെട്ടിടവും സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം ചെയ്യും.
രാവിലെ 11ന് മേയർ തോട്ടത്തിൽ രവീന്ദ്രനാണ് ഉദ്ഘാടനം നിർവഹിക്കുക. ജില്ല സ്േപാർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ എൽ.ഐ.സി റോഡിനോട് ചേർന്നാണ് ജിംനേഷ്യം ഒരുങ്ങിയത്.
സ്ക്വയറിൽ പട്ടാളപ്പള്ളിക്ക് മുന്നിലെ കവാടം മുതൽ സ്േപാർട്സ് കൗൺസിൽ കെട്ടിടം വരെയുള്ള ഭാഗത്ത് പ്രത്യേക പ്ലാറ്റ്ഫോം പണിത് അതിന് മുകളിലാണ് 20 ലക്ഷം രൂപയുടെ ജിം ഒരുക്കിയത്.
പച്ച ടൈലുകളും മറ്റും വിരിച്ച് ഈഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് എത്തിച്ച 15 ആധുനിക ഉപകരണങ്ങളാണ് മുഖ്യം. മൊത്തം 15 സെൻറ് സ്ഥലത്താണ് നിർമാണം. നടപ്പാതക്കൊപ്പം ഈ ഭാഗം മരങ്ങൾക്ക് തറകെട്ടി ഇരിപ്പിടങ്ങളുമൊരുക്കി.
കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ പരിശീലകരുടെ മേൽനോട്ടത്തിൽ തന്നെ വ്യായാമത്തിന് സൗകര്യമൊരുക്കാനാണ് ശ്രമം.
സ്േപാർട്സ് ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് ആൻഡ് സോഷ്യൽ വെൽഫെയർ കോഓപ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്ക്വയറിന് പടിഞ്ഞാറ് കോംട്രസ്റ്റ് ഭാഗത്ത് നഗരസഭയുടെ ജിംനേഷ്യവും പണി തീർന്നിട്ടുണ്ട്.
അമൃത് പദ്ധതിയിൽ 80 ലക്ഷം രൂപചെലവിലുള്ള മോടി പിടിപ്പിക്കലിെൻറ ഭാഗമായാണ് നഗരസഭയുടെ ജിംനേഷ്യം. വിവിധ വ്യായാമങ്ങൾക്കുള്ള അഞ്ച് ഉപകരണങ്ങളാണ് ഇൗഭാഗത്ത് സ്ഥാപിച്ചത്. മരത്തിലും കാസ്റ്റ് അയണിലും നിർമിച്ച കസേരകൾ വ്യായാമ ഉപകരണങ്ങൾക്ക് ചുറ്റും കൂട്ടിയിട്ടിരിക്കയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.