ഓളപ്പരപ്പിൽ വീണ്ടും തിരയിളക്കം; കോവിഡ് ഇടവേളക്കുശേഷം നീന്തൽക്കുളങ്ങൾ തുറന്നു
text_fieldsകോഴിക്കോട്: കോവിഡും ലോക്ഡൗണും സമ്മാനിച്ച നീണ്ട ഇടവേളക്ക് ശേഷം ഓളപ്പരപ്പിൽ വീണ്ടും തിരയിളക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച രാവിലെ മുതൽ നീന്തൽക്കുളങ്ങൾ തുറന്നുെകാടുത്തു. പരിശീലനത്തിന് മാത്രം തുറന്നുെകാടുക്കാനാണ് സർക്കാർ നിർദേശം. വെറുതെ നീന്തിത്തുടിക്കാൻ പറ്റില്ലെന്ന് ചുരുക്കം. നീന്തൽ താരങ്ങളടക്കം പരിശീലനത്തിനായി കഴിഞ്ഞ ഒമ്പത് മാസമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. പുഴയിലും വീടുകളിലെ നീന്തൽക്കുളങ്ങളിലുമായിരുന്നു പലരും പരിശീലിച്ചത്. സ്ഥിരമായി വ്യായാമത്തിനായി നീന്തുന്നവർക്കും കോവിഡ്കാല നിരോധനം തിരിച്ചടിയായിരുന്നു. ജിംനേഷ്യങ്ങളടക്കം നേരത്തേ തുറന്നിട്ടും നീന്തൽക്കുളങ്ങളുടെ കാര്യത്തിൽ തീരുമാനം വൈകുകയായിരുന്നു.
പരിശീലനത്തിനെത്തുന്നവരും നടത്തിപ്പുകാരും കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം, സാമൂഹിക അകലം കൃത്യമായി പാലിക്കണം. ജീവനക്കാരും പരിശീലകരും പരിശീലനം നേടുന്നവരും മാസ്ക് ധരിച്ചുവേണം എത്താന്‍. രോഗലക്ഷണമുള്ളവര്‍, സമ്പര്‍ക്കത്തിലുള്ളവര്‍, കണ്ടെയ്ൻമെൻറ് സോണില്‍ ഉള്ളവര്‍ എന്നിവര്‍ പരിശീലനത്തിന് എത്തരുത്.
രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അണുനശീകരണം ഉറപ്പാക്കണം, തോര്‍ത്ത്, കായിക ഉപകരണങ്ങള്‍ മുതലായവ കൈമാറ്റം ചെയ്യരുത്, വായുസഞ്ചാരം ഉറപ്പാക്കണം, കുടിവെള്ളവും ശൗചാലയത്തിലെ വെള്ളവും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കണം.
നഗരത്തിൽ ചെറൂട്ടി മെമ്മോറിയൽ സ്വിമ്മിങ് പൂൾ ബുധനാഴ്ച രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചു. രാവിലെയും വൈകീട്ടും വിവിധ ബാച്ചുകളായാണ് ഇവിടെ പ്രവേശനം. ആദ്യദിനം രാവിലെ പത്തിലേറെ പേരാണ് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാർച്ചിൽ ലോക്ഡൗണിനുമുമ്പ് നവീകരണം നടത്തിയതായിരുന്നു ഇവിടെ. പിന്നീട് ഇതുവരെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ചെറൂട്ടി മെമ്മോറിയൽ ട്രസ്റ്റിന് കീഴിലുള്ള ഇവിടെ മെംബർമാർക്ക് മാത്രമാണ് പ്രവേശനം. പുതിയ അഡ്മിഷൻ സ്വീകരിക്കുന്നില്ല. കോവിഡിന് മുമ്പുള്ളതുപോലെയുള്ള അവസ്ഥയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
സ്പോർട്സ് കൗൺസിലിന് കീഴിലുള്ള നടക്കാവിലെ നീന്തൽക്കുളം ഈ മാസം 11നാണ് തുറക്കുകയെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ അറിയിച്ചു. േലാക്ഡൗൺ കാലത്ത് അടച്ചിട്ടത് മുതൽ കൃത്യമായി ഈ നീന്തൽക്കുളം സ്പോർട്സ് കൗൺസിൽ പരിപാലിക്കുന്നുണ്ട്. പൊട്ടിയ ടൈലുകൾ മാറ്റുന്നതടക്കമുള്ള ചെറിയ അറ്റകുറ്റപ്പണികൾക്ക് ശേഷമാകും തുറന്നുെകാടുക്കുക. നീന്തൽ താരങ്ങൾക്ക് മാത്രമാണ് പ്രവേശനമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.