Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ തുറക്കൽ:...

സ്കൂൾ തുറക്കൽ: കോ​ഴി​ക്കോ​ട് ജില്ലയിൽ വാഹനപരിശോധന കർശനമാക്കി

text_fields
bookmark_border
Vehicle inspection
cancel

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​വും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​വും തു​ട​ങ്ങു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യ​ട​ക്കം യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ തു​ട​ങ്ങി. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച വ്യാ​പ​ക​മാ​യി പ​രി​ശോ​ധി​ച്ച​ത്. ച​ക്ര​ങ്ങ​ൾ, വാ​തി​ലു​ക​ൾ, ഫ​യ​ർ സേ​ഫ്റ്റി ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യി പ​രി​ശോ​ധി​ച്ച​ത്.

മൊ​ഫ്യൂ​സി​ൽ സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ട്രാ​ഫി​ക് എ.​സി.​പി എ.​ജെ. ജോ​ൺ​സ​ൺ, കോ​ഴി​ക്കോ​ട് ആ​ർ.​ടി.​ഒ പി.​ആ​ർ. സു​മേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ട്രാ​ഫി​ക് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. സ്കൂ​ൾ,​ കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കും. താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഉ​ട​ൻ ന​ട​ക്കും.

പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ളി​ൽ ഹാ​ജ​രാ​ക്കി പ​രി​ശോ​ധ​ന സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ്‌​കൂ​ൾ ഡ്യൂ​ട്ടി​ക്ക് അ​നു​വ​ദി​ക്കി​ല്ല. കൂ​ടു​ത​ൽ ബ​സു​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നേ​രി​ട്ടെ​ത്തും. കൂ​ടാ​തെ 30ന് ​ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തും. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. വാ​ഹ​ന​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​വ​ണം.

സ്‌​കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ളും യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പൊ​ലീ​സി​ന് കൈ​മാ​റാ​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റൂ​ട്ട് ഓ​ഫി​സ​ർ ആ​യി സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നോ അ​ന​ധ്യാ​പ​ക​നോ വേ​ണം. ബ​സി​ൽ ര​ണ്ട് ഭാ​ഗ​ത്തും എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ബ​സ് എ​ന്ന് എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. 50 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗം പാ​ടി​ല്ല. ഇ​തി​നാ​യി സ്പീ​ഡ് ഗ​വേ​ണ​ർ വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle inspectionschoolreopening
News Summary - Opening of schools-Vehicle inspection has been tightened in Kozhikode district
Next Story