ഓപറേഷന്‍ യെല്ലോ: 33 റേഷൻ കാർഡുകൾ പിടിച്ചെടുത്തു
text_fieldsകോഴിക്കോട്: അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശംവെച്ചവരെ കണ്ടെത്താനായുള്ള പൊതുവിതരണ വകുപ്പിന്റെ 'ഓപറേഷന്‍ യെല്ലോ' പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ച 33 റേഷൻ കാർഡുകൾ പിടിച്ചെടുത്തു.
നരിക്കുനി, മടവൂര്‍ പഞ്ചായത്തുകളില്‍ വീട് കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ച മൂന്ന് എ.എ.വൈ. കാര്‍ഡുകള്‍, 25 മുന്‍ഗണന കാര്‍ഡുകള്‍, അഞ്ച് സ്റ്റേറ്റ് സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കാര്‍ഡുടമകൾ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില അടക്കാൻ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരും. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതുജനപങ്കാളിത്തത്തോടെയാണ് ഓപറേഷന്‍ യെല്ലോ നടപ്പാക്കിവരുന്നത്.
അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9188527301 നമ്പറിലോ 1967 ടോൾ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാം.
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ എം. സാബുവിന്റെ നേതൃത്വത്തിൽ അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ പി.ഇ. സീന, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സി.കെ. ഷെദീഷ്, വി.ജി. നിഷ, ജീവനക്കാരായ പി.സി. മഞ്ജുള, മനുപ്രകാശ്, മൊയ്തീന്‍കോയ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.