രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെ താൻ എതിർത്തിരുന്നു –പി.സി. ചാക്കോ
text_fieldsകക്കോടി: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെ ശക്തമായി എതിർത്തിരുന്നുവെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. എലത്തൂർ മണ്ഡലം എൻ.സി.പി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് കേന്ദ്രം ഭരിക്കണമെങ്കിൽ ഇടതുപക്ഷ ശക്തികളുടെ സഹായം വേണമെന്ന് താൻ അന്നുതന്നെ രാഹുൽ ഗാന്ധിയോട് പറഞ്ഞിരുന്നുവെന്നും പാർലമെൻറ് വ്യാമോഹത്താൽ അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.പി. സജിത് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ.എം. ആലിക്കോയ, പ്രഫ. ജോബ് കാട്ടൂർ, അഡ്വ.പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, അഡ്വ.കെ. ആർ. രാജൻ, ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്, കൗൺസിലർ എസ്.എം. തുഷാര, അഡ്വ. സൂര്യനാരായണൻ, സുധാകരൻ, പ്രേമരാജൻ, പൊയിലിൽ പ്രഭാവതി, കൈതമോളി മോഹനൻ, അരുൺ കുമാർ എന്നിവർ സംസാരിച്ചു. കക്കോടി മണ്ഡലം എൻ.സി.പി പ്രസിഡൻറ് എം.കെ. നാരായണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.