ഒന്നിച്ചിരിക്കാം, വിരസതയകറ്റാം; പെരുമൺപുറയിലെ പകൽവീട്ടിൽ
text_fieldsപെരുമണ്ണ: അറുപത് വാർധക്യമല്ല, എങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ട് വിരസമാവുന്നുവെന്ന് തോന്നുന്നവർക്കായാണ് പെരുമൺപുറയിൽ പകൽവീടൊരുങ്ങുന്നത്. ഒന്നിച്ചിരുന്ന് പകലുകളെ ആഘോഷമാക്കി വിരസതയകറ്റാനൊരിടമാണ് സെപ്റ്റംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന പകൽവീട്. 40 ലക്ഷം രൂപ ചെലവിട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിർമിക്കുന്നത്. 2002ൽ രാജീവ് പെരുമൺപുറയുടെ നേതൃത്വത്തിൽ കുടുംബശ്രീകളുടെ സഹകരണത്തോടെ സമാഹരിച്ച നാമമാത്രമായ തുകക്കാണ് വെളുപ്പാൽ സദാനന്ദൻ നായരിൽനിന്ന് അഞ്ചുസെൻറ് ഭൂമി വാങ്ങിയത്.
ഈ സ്ഥലത്ത് രണ്ടു നിലകളിലായി രണ്ട് ബെഡ് റൂമുകൾ, വിശ്രമമുറി, അടുക്കള, കോൺഫറൻസ് ഹാൾ, ഓഫിസ്, ടി.വി ഹാൾ, വായന സൗകര്യം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളോടെ ഏകദേശം 3000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. 25 അംഗ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലും ഗ്രാമപഞ്ചായത്തിെൻറ ചുമതലയിലുമാണ് പകൽവീട് പ്രർത്തിക്കുക.
60നുമേൽ പ്രായമുള്ളവർക്ക് രാവിലെ മുതൽ വൈകീട്ട് വരെ ഇവിടെ ചെലവഴിക്കാം. ഭക്ഷണവും ലഭ്യമാക്കും. ഒരു കെയർടേക്കറുടെ സേവനവുമുണ്ടാവും. നിത്യോപയോഗ വസ്തുക്കൾ നാട്ടുകാർ സംഭാവനയായി നൽകുകയായിരുന്നു. ദിനപത്രങ്ങൾ, മ്യൂസിക് സിസ്റ്റം, അടുക്കളപ്പാത്രങ്ങൾ, പുസ്തകങ്ങൾ, കസേരകൾ, ഫാനുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയെല്ലാം സമൂഹ മാധ്യമത്തിലൂടെയുള്ള അഭ്യർഥനയെ തുടർന്ന് ലഭിച്ചതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ പറഞ്ഞു. വീട് സെപ്റ്റംബർ ഒമ്പതിന് രാവിലെ പത്തിന് എളമരം കരീം എം.പി നാടിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.