കുഞ്ഞ് ഇവാനുവേണ്ടി നാട് കൈകോർക്കുന്നു
text_fieldsപാലേരി: രണ്ടു വയസ്സുള്ള മുഹമ്മദ് ഇവാന്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് 18 കോടി രൂപയാണ്. മാരക ജനിതകരോഗമായ എസ്.എം.എ (Spinal Muscular Atrophy) ആണ് കുഞ്ഞിനെ ബാധിച്ചത്. പാലേരി കല്ലുള്ളതിൽ നൗഫലിന്റെ മകൻ മുഹമ്മദ് ഇവാന് രണ്ട് മാസത്തിനകം 18 കോടി ലഭിക്കേണ്ടതുണ്ട്.
കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അശോകൻ അധ്യക്ഷത വഹിച്ചു. എം. മൂസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, എസ്.പി. കുഞ്ഞമ്മദ്, സി.എച്ച്. ഇബ്രാഹീം കുട്ടി, കെ.വി. കുഞ്ഞിക്കണ്ണൻ, എൻ.പി. വിജയൻ, കെ. സിദ്ദീഖ് തങ്ങൾ, പാളയാട്ട് ബഷീർ, അലി തങ്ങൾ, കെ.കെ. ഭാസ്കരൻ, പി.ടി. അഷ്റഫ്, വഹീദ പാറേമ്മൽ, പാറേമ്മൽ അബ്ദുല്ല, എ.പി. അബ്ദുറഹ്മാൻ, ഡോ. അജിൽ, റസാഖ് പാലേരി, മോഹനൻ ഇല്ലത്ത്, മുസ്തഫ പാലേരി, എം. വിശ്വൻ എന്നിവർ സംസാരിച്ചു. മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യരക്ഷാധികാരിയും മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, കെ. മുരളീധരൻ എം.പി, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, ഷീജ ശശി, എൻ.പി. ബാബു എന്നിവർ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി (ചെയർ), കെ. സിദ്ദീഖ്
തങ്ങൾ (ജന. കൺ), സി.എച്ച്. ഇബ്രാഹീംകുട്ടി (ട്രഷ), മേനിക്കണ്ടി അബ്ദുല്ല, സി.കെ. സലാം (വാർക്കിങ് ചെയർ), അലി തങ്ങൾ (കോഓഡിനേറ്റർ) ആയി ചികിത്സാസഹായ കമ്മിറ്റിക്ക് രൂപംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.