അസൗകര്യങ്ങൾക്ക് നടുവിൽ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ
text_fields
പാലേരി: ഏറെക്കാലമായി പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. കെട്ടിടത്തിൻെറ ഒന്നാം നിലയിൽ മൂന്നു മുറികളിലായിട്ടാണ് സി.ഐ ഉൾപ്പെടെ നാൽപ്പതോളം പൊലീസുകാർ ജോലി ചെയ്യുന്നത്. ഇവിടെ ഫയലുകൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ലാത അവസ്ഥയാണ്.
വിവിധ ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ എത്തുന്നവർക്ക് ഒന്ന് ഇരിക്കാൻ പോലും വേണ്ടത്ര സൗകര്യമില്ല. മുകൾ നിലയിലായതിനാൽ പ്രായമായവർക്ക് സ്റ്റേഷനിലെത്താൻ വളരെ പ്രയാസമാണ്. പ്രതികളെ പിടികൂടുബോർ താൽക്കാലികമായി നിർത്താൻ ലോക്കപ്പ് മുറികളില്ല. രണ്ട് ജീപ്പ് ഉണ്ടെങ്കിലും ഇവ നിർത്തിയിടാൻ സ്ഥലമില്ല. കേസിലകപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ റോഡരികിൽ നിർത്തിയിട്ട് പുല്ലും കാടും നിറഞ്ഞ് തുരുമ്പെടുക്കുകയാണ്.
പെരുവണ്ണാമൂഴിയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം ശോച്യാവസ്ഥയിലായതോടെ മാവോയിസ്റ്റ് ഭീഷണിയെല്ലാം കണക്കിലെടുത്താണ് 2015ൽ ആണ് പന്തിരിക്കരയിലേക്ക് മാറുന്നത്. പെരുവണ്ണാമൂഴിയിൽ പുതിയ കെട്ടിടം നിർമിച്ചതിനു ശേഷം അങ്ങോട്ടുമാറാനായിരുന്നു ധാരണ. പെരുവണ്ണാമൂഴി ഡാം സൈറ്റിന് സമീപമായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിലുള്ള 50 സെൻറ് സ്ഥലമാണ് പൊലീസ് സ്റ്റേഷനു വേണ്ടി കണ്ടെത്തിയത്. ഇത് ഏറ്റെടുത്ത് കെട്ടിടം നിർമിക്കാനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. പൊലീസ് സ്റ്റേഷൻ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നത് പൊതുജനങ്ങളുടേയും ആവശ്യമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.