അനുഭവങ്ങൾ സാക്ഷി: തോട്ടപ്പാട്ടിൽ രാഘവൻ നായർക്ക് സഫലമീ ജീവിതം
text_fieldsനരിക്കുനി: നിർബാധം ദുരന്തം വേട്ടയാടിയ കുടുംബത്തിൽനിന്നുമാണ് പി.കെ.ആറിന്റെ പാലിയേറ്റിവ് രംഗത്തേക്കുള്ള കടന്നുവരവ്. നരിക്കുനി കളത്തിൽപാറ തോട്ടപ്പാട്ടിൽ പി.കെ. രാഘവൻ നായരെന്ന റിട്ട. അധ്യാപകനെ പാലിയേറ്റിവ് കെയർ സെന്ററിന്റെ മുന്നണിപ്പോരാളിയാക്കിയത് വൃക്കരോഗം ബാധിച്ച മകൾ അനുഭവിച്ച യാതനകളാണ്.
2007ൽ നരിക്കുനി അത്താണിയിലെ പരിശീലനത്തിൽ പങ്കെടുത്ത് വളന്റിയറായി. മകളുടെ മരണം, പിന്നീട് ഭാര്യയുടെ മരണം, ഇളയമകളുടെ ഭർത്താവിന്റെ മരണം, രോഗബാധിതരുടെ ദുരിതങ്ങൾ നേരിട്ടറിയാനുണ്ടായ അനുഭവങ്ങൾ എന്നിവയെല്ലാം മനസ്സിൽ ഉരുണ്ടുകൂടിയപ്പോൾ ശിഷ്ടജീവിതം പാലിയേറ്റിവ് രംഗത്തിനായി പി.കെ.ആർ സമർപ്പിച്ചു. ഡോക്ടറുടെ ഗൃഹപരിചരണ പരിപാടിയിലും നഴ്സിങ് ഹോം കെയറിലും മുഴുവൻ സമയവും കർമനിരതനാണ്.
അത്താണിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും എത്തിപ്പെടാൻ കഴിയാത്ത പഞ്ചായത്തുകളിൽ വളന്റിയർമാരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിലും പങ്കുവഹിക്കുന്നു. പ്രായം 79 ആയിട്ടും പി.കെ.ആറിന് പ്രവർത്തനങ്ങൾക്ക് യൗവനത്തിന്റെ പ്രസരിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.