കോഴിക്കോട് നഗരത്തിൽ സുഗതൊ ഭാധുരിയുടെ സംഗീതക്കച്ചേരി ഇന്ന്
text_fieldsകോഴിക്കോട്: ലോകപ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ പണ്ഡിറ്റ് സുഗതൊ ഭാധുരി നയിക്കുന്ന സംഗീതക്കച്ചേരി ശനിയാഴ്ച കോഴിക്കോട്ട് നടക്കും. നേരത്തെ മലബാർ മഹോത്സവത്തിൽ പാശ്ചാത്യ സംഗീതോപകരണമായ മാൻഡലിൻ വാദനം കോഴിക്കോടിന് പരിചയപ്പെടുത്താൻ സുഗതൊ ഭാധുരി കോഴിക്കോട്ടെത്തിയിരുന്നു. 'വൈഖരി കോഴിക്കോട് 'എന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയാണ്, പാരമ്പര്യ സംഗീതത്തിെൻറ സ്വരമാധുരി ആസ്വാദകര്‍ക്കു പകര്ന്നുനല്കുന്ന സംഗീതക്കച്ചേരിക്ക് നേതൃത്വം നല്‍കുന്നത്.
കച്ചേരിയിൽ പ്രശസ്ത തബലിസ്റ്റ് ഷഹീന് പി.നാസറാണ് തബല വായിക്കുക. കോറണേഷന്‍ തിയറ്ററിന് എതിര്‍വശം മക്കോലത്ത് റോഡില്‍ 'റിച്ച് വേ' ഹാളില്‍ ൈവകീട്ട് ആറിന് നടക്കുന്ന സംഗീതക്കച്ചേരിക്ക് പ്രവേശനം സൗജന്യമാണ്.
കേരളത്തിെൻറ സാംസ്കാരിക സവിശേഷതകൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ തിളക്കമുള്ളതാണെന്ന് സുഗതൊ ഭാധുരി കാലിക്കറ്റ് പ്രസ്ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സംസ്കാരത്തിെൻറ വേരുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടാവണം. മാതൃഭാഷക്ക് പ്രാധാന്യം കൊടുക്കുേമ്പാഴാണ് സംഗീതത്തിലടക്കം മറ്റ് ഭാഷകളും വഴങ്ങുക. ഇതര സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സ്വന്തം സംസ്കാരത്തെ ആഴത്തിൽ മനസ്സിലാക്കണം-അദ്ദേഹം പറഞ്ഞു. 2011ല്‍ മലബാര്‍ മഹോത്സവത്തില്‍ പങ്കെടുക്കാനാണ് സുഗതൊ ഭാധുരി ആദ്യമായി കോഴിക്കോട്ടെത്തിയത്.ഉസ്താദ് അല്ലാദിയ ഖാെൻറ പേരിലുള്ള ഗന്ധര്‍വ രത്ന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച സുഗതൊ ഭാധുരിക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ ആസ്വാദകരുണ്ട്. ഡോ. മെഹറൂഫ് രാജ്, അബൂബക്കര്‍ കക്കോടി, ഷെഫീഖ് ചെല്ലിക്കോട് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.