ഉച്ചയൂണിന് 20 രൂപ; പന്തീരാങ്കാവിൽ ജനകീയ ഹോട്ടൽ തുറന്നു
text_fieldsപന്തീരാങ്കാവ്: 20 രൂപക്ക് ഉച്ചയൂൺ നൽകുന്ന ജനകീയ ഹോട്ടലിന് പന്തീരാങ്കാവിൽ തുടക്കമായി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിെൻറ നേതൃത്വത്തിലാണ് ദേശീയപാതക്ക് സമീപത്ത് ഹോട്ടൽ തുടങ്ങിയത്. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിക്ക് കോഴിക്കോട് ജില്ല പഞ്ചായത്തിെൻറയും ബ്ലോക്ക് പഞ്ചായത്തിെൻറയും സഹകരണമുണ്ട്.
കുടുംബശ്രീയിലെ അഞ്ചുപേർ ചേർന്നാണ് ആരംഭിച്ചത്. ഇത്തരം ഹോട്ടലുകൾക്ക് കുറഞ്ഞ നിരക്കിൽ സർക്കാർ അരി നൽകും. ഉച്ചയൂണിന് മാത്രമാണ് വിലക്കുറവ്. അടുത്ത മാസം മുതൽ ഹോട്ടൽ മുഴുവൻ സമയവും പ്രവർത്തിക്കും.ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.തങ്കമണി അധ്യക്ഷത വഹിച്ചു.
വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം ജില്ല കുടുംബശ്രീ മിഷെൻറ നേതൃത്വത്തിൽ ആരംഭിച്ച 67ാമത് ജനകീയ ഹോട്ടലാണ് പന്തീരാങ്കാവ് സ്റ്റേറ്റ് ബാങ്ക് ശാഖക്ക് സമീപത്തായി പ്രവർത്തനമാരംഭിച്ചിട്ടുള്ളതെന്നും ഗ്രാമ പഞ്ചായത്ത് പശ്ചാത്തല സൗകര്യമൊരുക്കിയാൽ ദേശീയപാതക്ക് സമീപം ഒരെണ്ണം കൂടി സ്ഥാപിക്കാൻ കുടുംബശ്രീ മിഷൻ ഒരുക്കമാണെന്നും ജില്ല കോഒാഡിനേറ്റർ പി.സി.കവിത പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.മനോജ് കുമാർ മുഖ്യാതിഥിയായി. കെ.കെ.ജയപ്രകാശൻ, ചോലക്കൽ രാജേന്ദ്രൻ, കെ.സുഗതൻ, ഇ.രമണി, സി.ഡി.എസ് ചെയർപേഴ്സൻ കെ.ശ്രീജ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.