കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാത: മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപന്തീരാങ്കാവ്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാത ഇരകൾ ചേർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.
ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് വിപണിവിലയുടെ മൂന്നിരട്ടി നൽകുക, കാർഷികവിളകളുടെ ആയുസ്സ് കണക്കാക്കി നഷ്ടപരിഹാരം നൽകുക, വീടും സ്ഥലവും കെട്ടിടവും കച്ചവടസ്ഥാപനവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിച്ച് പരിഹാരം കാണുന്നതിനാണ് മൂന്ന് ജില്ലകളിലേയും ആളുകൾ സംയുക്ത യോഗംചേർന്ന് ആക്ഷൻ കമ്മിറ്റികളുടെ കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകിയത്.
നവംബർ ഏഴിന് പാലക്കാട് എൻ.എച്ച് ഓഫിസിന് മുന്നിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളുടെ ധർണ സംഘടിപ്പിക്കുന്നുണ്ട്.
ഇതിന്റെ പ്രചാരണാർഥം നവംബർ മൂന്ന്, നാല് തീയതികളിൽ ഹരിതപാത കടന്നുപോകുന്ന പഞ്ചായത്തുകളിൽ ജനപ്രതിനിധികളെയും മറ്റു ബഹുജന സംഘടനകളെയും പങ്കെടുപ്പിച്ച് യോഗങ്ങൾ നടക്കും. കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി കെ.ഇ. ഫസൽ കോഴിക്കോട് (ചെയർ), അബ്ദുൽ മജീദ് പുലത്ത് മലപ്പുറം (ജന. കൺ), ഷാജഹാൻ പാലക്കാട് (ട്രഷ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഏറനാട് മണ്ഡലം ചെയർമാൻ അബ്ദുൽ ഖയ്യൂം (ലാല) അധ്യക്ഷത വഹിച്ചു.
വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ സംഗമം
എടവണ്ണപ്പാറ: നിര്‍ദിഷ്ട പാലക്കാട് -കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് പാത സ്ഥലമെടുപ്പിന്റെ ഭാഗമായി ചീക്കോട് പഞ്ചായത്ത് 16, 17 വാര്‍ഡുകളില്‍ ഭൂമിയും വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ സംഗമം താലൂക്ക് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ബഷീര്‍ എളാംകുഴി ഉദ്ഘാടനം ചെയ്തു.
മാന്യമായ നഷ്ടപരിഹാരം നല്കിയല്ലാതെ ഭൂമി ഏറ്റെടുക്കല്‍ നടപടി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
വാര്‍ഡ് തല ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. കണ്‍വീനര്‍ അവറാന് ഹാജി ചെറിയപറമ്പ് അധ്യക്ഷത വഹിച്ചു. എ. ഷൗത്തലി ഹാജി, ഫാത്തിമ കുട്ടശ്ശേരി, ശിഹാബുദ്ദീന് പുതിയോടന്‍, റഫീഖ് പാലങ്ങാട്ട് എന്നിവർ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ: ഷാനവാസ് ഇരുപ്പന്തൊടി (ചെയർ), റഫീഖ് പലങ്ങാട്ട് (കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.