നഷ്ടപ്പെട്ട എ.ടി.എം കാർഡ് കൈക്കലാക്കി പണം കവർന്ന യുവാവ് പിടിയിൽ
text_fieldsപന്തീരാങ്കാവ്: നഷ്ടപ്പെട്ട എ.ടി.എം കാർഡ് കൈക്കലാക്കി ഓൺലൈൻ ഇടപാടിലൂടെയും മറ്റും പണം തട്ടിയ യുവാവിനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ കൊളത്തറ ചുങ്കം വലിയതിരുത്തി പറമ്പിൽ അബ്ദുൽ അഫാർ ആണ് (19) പിടിയിലായത്. ഒളവണ്ണ സ്വദേശി അഷ്റഫിൻെറ നഷ്ടപ്പെട്ട കാർഡാണ് അഫാറിന് ലഭിച്ചത്. ഇതുപയോഗിച്ചാണ് 11,500 രൂപ തട്ടിയെടുത്തത്.
ഓൺലൈൻ ഇടപാടിലൂടെയും പമ്പിൽനിന്നും പെട്രോൾ വാങ്ങിയുമാണ് പണം തട്ടിയത്. അരയടത്ത് പാലത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ കാഷ്യറാണ് പ്രതി. അഞ്ച്, ആറ് തീയതികളിലായാണ് തട്ടിപ്പ് നടത്തിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പന്തീരാങ്കാവ് പൊലീസ് സ്േറ്റഷൻ ഇൻസ്പെക്ടർ ബൈജു കെ. ജോസിൻെറ നേതൃത്വത്തിൽ എസ്.ഐ ധനഞ്ജയദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, പ്രദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.