Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightറോഡരികിൽ സൂക്ഷിച്ച 41...

റോഡരികിൽ സൂക്ഷിച്ച 41 ബാ​ര​ൽ ടാർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
റോഡരികിൽ സൂക്ഷിച്ച 41 ബാ​ര​ൽ ടാർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
cancel

പ​ന്തീ​രാ​ങ്കാ​വ്: റോ​ഡി​ൽ ഇ​റ​ക്കി വെ​ച്ച ടാ​ർ ബാ​ര​ലു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ട​പ്പു​റം പു​ളി​ക്ക​ൽ ക​രി​യാ​ത്ത​ൻ തൊ​ടി റി​യാ​സി​നെ​യാ​ണ്(30) പ​ന്തീ​രാ​ങ്കാ​വ് എ​സ്.​ഐ ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലെ കൂ​ട​ത്തും പാ​റ​യി​ൽ റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 61 ടാ​ർ ബാ​ര​ലി​ൽ​നി​ന്ന് 41 ബാ​ര​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ മാ​സം ന​ഷ്ട​പ്പെ​ട്ട​ത്. ക​രാ​റു​കാ​ര​നാ​യ എം.​പി. ബി​നി​ൽ ലാ​ലി​േ​ന്‍റ​താ​ണ് ടാ​ർ ബാ​ര​ലു​ക​ൾ.

കോ​ഴി​ക്കോ​ട് ബീ​ച്ച് പ​ള്ളി​ക്ക​ണ്ടി ക​ണ്ണ​പ​റ​മ്പ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക്കാ​യി സൂ​ക്ഷി​ച്ച​വ​യാ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട ടാ​റ്. മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ടാ​റി​ങ്​ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി വെ​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ടാ​ർ ബാ​ര​ലു​ക​ൾ റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttar
News Summary - man arrested for stealing tar
Next Story