കൊറിയർ കമ്പനിയിലെ പാർസൽ തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
text_fieldsപന്തീരാങ്കാവ്: പാർസൽ തട്ടിപ്പിൽ റിമാൻഡിലായ കൊറിയർ സ്ഥാപന ജീവനക്കാർ അടക്കമുള്ളവരെ ചോദ്യംചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഉഡാൻ എക്സ്പ്രസിെൻറ ഒളവണ്ണയിലെ ഹബിൽ പാർസലായി എത്തിയ ഫോണുകൾ ഹബ് മാനേജറും ജീവനക്കാരനും ഫോൺ ബുക്ചെയ്ത ആളും ചേർന്ന് തട്ടിപ്പ് നടത്തിയതായ പാർസൽ കമ്പനിയുടെ ക്ലസ്റ്റർ മാനേജരുടെ പരാതിയിലാണ് നടപടി.
ഹബ് മാനേജർ മുക്കം പന്നിക്കോട് അബ്ദുൾ ബാസിത് (31), പൂവാട്ടുപറമ്പ് കല്ലിടുമ്പിൽ സി.പി. സനൂഫ് (32), കൊറിയർ കമ്പനി ടീം ലീഡർ കണ്ണൂർ വെള്ളച്ചാൽ കാർത്തിക ഹൗസിൽ കെ.പി. സുജേഷ് കുമാർ (36) എന്നിവരെയാണ് കോടതി കഴിഞ്ഞദിവസം റിമാൻഡ് ചെയ്തത്.
ഓൺലൈനിലൂടെ മൊബൈൽ ഫോണുകൾ വാങ്ങി കൊറിയർ കമ്പനിയുടെ ഒളവണ്ണ ഹബ് വഴി പണമടച്ച് വാങ്ങുന്ന സനൂഫ് ലക്ഷക്കണക്കിന് രൂപയാണ് ഈ ഹബിലൂടെ ഇടപാട് നടത്തിയിരുന്നത്. നിരന്തര ഇടപാടുകളിലൂടെ ജീവനക്കാരുമായി സൗഹൃദത്തിലായതോടെ പണമടക്കാതെ തന്നെ പാർസലുകൾ ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങി. ഫോണുകൾ ഡെലിവറിയെടുത്ത് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സനൂഫ് പണമെത്തിച്ച് പാർസൽ ജീവനക്കാരുടെ വിശ്വാസ്യത നേടുകയായിരുന്നു.
കഴിഞ്ഞ മാസം വന്ന 1.14 കോടിയുടെ ഫോണുകളും ഇതുപോലെ സനൂഫ് കൊണ്ട് പോവുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ പണമടച്ചില്ല. പാർസലിെൻറ പണമോ അെല്ലങ്കിൽ പാർസലോ തിരിച്ചെത്താത്തതിനെ തുടർന്ന് കൊറിയർ ക്ലസ്റ്റർ മാനേജർ നടത്തിയ പരിശോധനയിലാണ് പെട്ടി പൊളിച്ച് ഫോണുകൾ കൊണ്ടുപോയത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നല്ലളം പൊലീസിൽ നൽകിയ പരാതിയിൽ അബ്ദുൾ ബാസിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പറഞ്ഞ സമയത്തിനകം പണം നൽകാനാവാതെ സനൂഫ് ഇതിനകം ഒളിവിൽ പോയിരുന്നു. സനൂഫിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പർ ശേഖരിച്ച പൊലീസിന് ഫോണുകൾ വാങ്ങിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. നല്ലളം ഇൻസ്പെക്ടർ കെ.കൃഷ്ണനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.