Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightബസിന്റെ ടയർ ഇറക്കവേ...

ബസിന്റെ ടയർ ഇറക്കവേ സ്കൂട്ടർ യാത്രക്കാരന് പരിക്ക്; 37.5 ലക്ഷം നഷ്ടപരിഹാരത്തിന് ഉത്തരവ്

text_fields
bookmark_border
compensation
cancel

പ​ന്തീ​രാ​ങ്കാ​വ്: ബ​സി​ന​ക​ത്ത് സൂ​ക്ഷി​ച്ച ട​യ​ർ ഉ​രു​ട്ടി​യി​റ​ക്ക​വേ സ്കൂ​ട്ട​ർ യാ​ത്രി​ക​ന് മേ​ൽ പ​തി​ച്ച് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ 37.5 ല​ക്ഷം രൂ​പ​യും പ​ലി​ശ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​ൻ ഉ​ത്ത​ര​വ്. 2018 സെ​പ്റ്റം​ബ​ർ 13 ന് ​സം​ഭ​വി​ച്ച അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ഞ്ചേ​രി സ​ബ് ജ​ഡ്ജ് അ​രു​ൺ ബെ​ച്ചു​വിന്റേ​താ​ണ് ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി കൈ​ത​വ​ള​പ്പി​ൽ ബ​ഷീ​റി​നാ​ണ് അ​പ​ക​ടം​സം​ഭ​വി​ച്ച​ത്. രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്ത് നി​ന്നും പു​ളി​ക്ക​ലേ​ക്ക് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വേ ദേ​ശീ​യ പാ​ത​യി​ൽ പെ​രി​യ​മ്പ​ല​ത്ത് വെ​ച്ചാ​ണ് അ​പ​ക​ടം. കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ബ​സി​ന്റെ ഉ​ട​മ​സ്ഥ​നും ക​ണ്ട​ക്ട​റും ചേ​ർ​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കേ​ണ്ട​ത്. ഹര​ജി​ക്കാ​ർ​ക്ക് വേ​ണ്ടി അ​ഡ്വ. എം. ​ഷാ​നി​ഫ്, അ​ഡ്വ. ഇ​സ്മ​യി​ൽ ആ​രി​ഫ് ചി​റ്റ​ങ്ങാ​ട​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompensationInjury
News Summary - Scooter rider injured while unloading bus tyre; Order for rs 37.5 lakh compensation
Next Story