പ്രചാരണം തുടങ്ങി; സ്ഥാനാർഥിയുടെ പേര് വോട്ടർ പട്ടികയിലില്ല
text_fieldsപന്തീരാങ്കാവ്: പ്രചാരണം തുടങ്ങിയ സ്ഥാനാർഥി േവാട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പിൻവാങ്ങി. ഉദ്യോഗസ്ഥർ മനപൂർവം വോട്ട് തള്ളിയെന്ന ആരോപണമുയർത്തി ബി.ജെ.പി പ്രവർത്തക നിയമനടപടിക്ക്. ഒളവണ്ണ പത്താം വാർഡ് ബി.ജെ.പി സ്ഥാനാർഥിയായി തീരുമാനിച്ച പള്ളിപ്പുറം പറമ്പത്ത് ശിൽപ സജിതാണ് പാതിവഴിയിൽ പ്രചാരണം നിർത്തി മടങ്ങിയത്.
വർഷങ്ങളായി ശിൽപ ഒളവണ്ണ പത്താം വാർഡിലെ വോട്ടറാണ്. ഇത്തവണ പട്ടികയിൽ തൊട്ടടുത്ത ആറാം വാർഡിലാണ് പേര് വന്നത്. ഇത് മാറ്റാനാവശ്യപ്പെട്ട് പരാതി നൽകിയിരുന്നെങ്കിലും മാറ്റാതെ തനിക്ക് രേഖാമൂലം അറിയിപ്പ് നൽകുകപോലും ചെയ്യാതെ വോട്ട് തള്ളുകയായിരുന്നെന്ന് ശിൽപ പറയുന്നു. പട്ടികയിലെ തെറ്റ് തിരുത്തുമെന്ന ഉറപ്പ് പാലിക്കാതെ അധികൃതർ വഞ്ചിക്കുകയായിരുന്നെന്നാണ് ശിൽപ പറയുന്നത്. അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ശിൽപ ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിരാഹാരം നടത്തി.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടം ചെയ്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ്, പ്രശാന്ത് ഈരാട്ടിൽ, ഡി.എം. ചിത്രാകരൻ, ധനേഷ്, രഞ്ജിത്ത്, ബബീഷ്, രാഗിത്ത്, വൈഷ്ണവ്, ശ്രീലക്ഷ്മി, ശിവപ്രിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.