പരീക്ഷണം വിജയിച്ചു; പാറക്കുളത്തുകാർ സത്യസന്ധരാണ്
text_fieldsപന്തീരാങ്കാവ്: സത്യസന്ധത അളക്കാനുള്ള പരീക്ഷണത്തിൽ പാറക്കുളത്തുകാർ വിജയിച്ചു. ആളില്ലാത്ത വിൽപന കൗണ്ടറിൽനിന്ന് സാധനങ്ങളെടുത്ത് പകരം പണം പെട്ടിയിലിട്ടാണ് നാട്ടുകാർ സത്യസന്ധത തെളിയിച്ചത്.
പാറക്കുളം യുവജന വായനശാലയാണ് സത്യസന്ധതാ കൗണ്ടർ ഒരുക്കിയത്. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. വിൽപനക്കാരനോ പണം വാങ്ങാൻ ആളോ ഇല്ലാത്ത വിൽപനശാലയിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ എടുത്ത് വില പണപ്പെട്ടിയിൽ നിക്ഷേപിക്കാമെന്നായിരുന്നു സവിശേഷത.
935 രൂപയുടെ സാധനങ്ങളാണ് കൗണ്ടറിൽ വെച്ചത്. 700 രൂപയുടെ സാധനങ്ങൾ വിറ്റുപോയി. തുക കൃത്യമായി പണപ്പെട്ടിയിൽ നിക്ഷേപിച്ചാണ് ആളുകൾ സാധനങ്ങളെടുത്തത്.
സത്യസന്ധതാ കൗണ്ടർ പെരുമണ്ണ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് അംഗം ഇളമന ദീപക് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ടി. സജീവൻ, സെക്രട്ടറി പി. ധനരാജ്, കെ. അനിൽകുമാർ, കെ.പി. കാവ്യ, വി.സി. രോഹിത്, അതുൽ, വി.സി. നിപുൻ എന്നിവർ നേതൃത്വം നൽകി.
പാറക്കുളം യുവജന വായനശാല ഒരുക്കിയ സത്യസന്ധതാ കൗണ്ടർ പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഇളമന
ദീപക് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.