Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightവിജയം ‘ജനകീയം’; നാടിൻ...

വിജയം ‘ജനകീയം’; നാടിൻ കൂട്ടായ്മ

text_fields
bookmark_border
വിജയം ‘ജനകീയം’; നാടിൻ കൂട്ടായ്മ
cancel
camera_alt

പു​റ്റേ​ക്ക​ട​വ് - വെ​ള്ളാ​യി​ക്കോ​ട് -പെ​രു​മ​ണ്ണ ജ​ന​കീ​യം ബ​സ് സ​ർ​വി​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷാ​ജി പു​ത്ത​ല​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

പ​ന്തീ​രാ​ങ്കാ​വ്: 15 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ടൊ​രു​മി​ച്ച ജ​ന​കീ​യ​ത്തി​ന് ബ​സ് സ​ർ​വി​സ്. യാ​ത്രാ​ദു​രി​ത​ത്തി​ന് നാ​ട്ടു​കാ​ർ ത​ന്നെ ക​ണ്ടെ​ത്തി​യ ‘ജ​ന​കീ​യ’​ത്തി​ന്റെ പ​തി​ന​ഞ്ചാം വ​ർ​ഷ​ത്തി​ലാ​ണ് മി​നി ബ​സ് സ​ർ​വി​സ് തു​ട​ങ്ങി​യ​ത്. പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യി​ൽ, പു​റ്റേ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മെ​ത്താ​ൻ ഏ​റെ പ്ര​യാ​സ​മാ​യ​തോ​ടെ​യാ​ണ് 2009ൽ ​ജ​ന​കീ​യം ജീ​പ്പ് സ​ർ​വി​സ് തു​ട​ങ്ങി​യ​ത്. ഇ​ട​ക്ക് സ്വ​കാ​ര്യ മി​നി ബ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ൽ സ​ർ​വി​സ് തു​ട​ങ്ങി​യെ​ങ്കി​ലും ഏ​റെ വൈ​കാ​തെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മി​നി വാ​ൻ വാ​ങ്ങി​യാ​ണ് നാ​ട്ടു​കാ​രു​ടെ യാ​ത്ര തു​ട​ർ​ന്ന​ത്. ഏ​റെ കാ​ല​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് ഏ​ഴ​ര ല​ക്ഷ​ത്തോ​ളം മു​ട​ക്കി നാ​ട്ടു​കാ​ർ ത​ന്നെ മി​നി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. 210 പേ​ർ ചേ​ർ​ന്ന ജ​ന​കീ​യം സൊ​സൈ​റ്റി​യാ​ണ് ബ​സ് സ​ർ​വി​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ തു​ട​ങ്ങു​ന്ന സ​ർ​വി​സ് പെ​രു​മ​ണ്ണ​യി​ലേ​ക്കാ​ണ്. പെ​രു​മ​ണ്ണ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി ഇ​ട​ക്ക് പാ​റ​മ്മ​ൽ വ​ഴി​യും സ​ർ​വി​സു​ണ്ട്. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് ബ​സ് സ​ർ​വി​സ് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​ത്.

അ​ഷ​റ​ഫ് ക​ള​ത്തി​ങ്ങ​ൽ (പ്ര​സി​ഡ​ന്റ്), ജി​തേ​ഷ് അ​രീ​ക്ക​ൽ (സെ​ക്ര​ട്ട​റി) ഷാ​ജി കു​ഴി​മ്പാ​ട്ടി​ൽ (ട്ര​ഷ​റ​ർ), കെ. ​സു​ധീ​ർ, ആ​ർ.​എം. അ​ബ്ദു​റ​ഹി​മാ​ൻ, കെ.​പി. ഷാ​ജി എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സൊ​സൈ​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പു​റ്റേ​ക്ക​ട​വ് ചാ​ലി​യാ​ർ തീ​ർ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷാ​ജി പു​ത്ത​ല​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsMalayalam NewsKozhikode NewsLatest News
News Summary - Victory of locals unity
Next Story