ഇന്ന് ലോക നാളികേര ദിനം: ചരിത്രത്തിലിപ്പോഴും തൂങ്ങിനിൽപുണ്ട്; ഒളവണ്ണയിലെ ആ നാളികേരം
text_fieldsപന്തീരാങ്കാവ്: ഒളവണ്ണ നാഗത്തുംപാടം പ്രദേശങ്ങളിൽ സജീവമായിരുന്ന നാളികേര കച്ചവടത്തിെൻറ ഗതകാല ചരിത്രം ഓർമപ്പെടുത്തുകയാണ് 65 വർഷം മുമ്പ് ഒളവണ്ണയിലെ കടവരാന്തയിൽ തൂക്കിയിട്ട രണ്ട് നാളികേരങ്ങൾ.അഴിഞ്ഞിലത്തുനിന്ന് തോണിയിൽ മാമ്പുഴയിലൂടെ എത്തിച്ച നാളികേരങ്ങളിൽ രണ്ടെണ്ണം അസാധാരണ വലുപ്പത്തെ തുടർന്നാണ് അന്നത്തെ തൊഴിലാളികൾ മാറ്റിവെച്ച് കെട്ടിത്തൂക്കിയിട്ടത്.
ചിറയക്കാട്ട് അബ്ദുൽ ഖാദറിെൻറ കെട്ടിടത്തിൽ നാളികേര കച്ചവടം ചെയ്തിരുന്ന മുഹമ്മദ് ഹാജിയുടെ ജോലിക്കാരായ അയിലാളത്ത് രാരു, പുതിയോട്ടിൽ പോക്കരുട്ടി, പുവ്വത്തുംകണ്ടി ബാബു എന്നിവർ ചേർന്നാണ് രണ്ട് നാളികേരവുമെടുത്ത് കടവരാന്തയിൽ കെട്ടിത്തൂക്കിയത്. ഇവരിൽ പുവ്വത്തുംകണ്ടി ബാബു മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇവിടത്തെ നാളികേര, ചകരി വ്യവസായത്തിെൻറ പ്രതാപം അവസാനിച്ചെങ്കിലും തൂക്കിയിട്ട നാളികേരം ആരും അഴിച്ചെടുത്തില്ല.
മൂന്ന് പതിറ്റാണ്ടോളമായി എല്ലാ വർഷവും ലോക നാളികേര ദിനത്തോടനുബന്ധിച്ച് ചരിത്രം ഓർമപ്പെടുത്തുന്ന നാളികേരത്തിൽ നാട്ടുകാർ ഹാരമണിയിക്കാറുണ്ട്. നാളികേര ദിനത്തിെൻറ തലേന്ന് നടത്തിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസ്, നാണിയാട്ട് പരീക്കുട്ടി, കോമനാരി നാസർ എന്നിവർ പങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.