ഗുണ്ടാപട്ടികയിലുള്ള യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
text_fieldsപന്തീരാങ്കാവ്: വിവിധ കേസുകളിൽ പ്രതിയായി പന്തീരാങ്കാവ് പൊലീസിെൻറ ഗുണ്ടാ ലിസ്റ്റിലുള്ള ആൾ പോക്സോ കേസിൽ പിടിയിലായി. കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളജ്, പന്നിയങ്കര, നല്ലളം, പന്തീരാങ്കാവ് പൊലീസ് സ്േ റ്റഷനുകളിലായി ബലാത്സംഗം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ പന്തീരാങ്കാവ് എടക്കുറ്റി പുറത്ത് ദിൽഷാദിനെയാണ് (27) പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ. ജോസിെൻറ നിർേദശപ്രകാരം എസ്.ഐ ജിതേഷും സംഘവും ആലപ്പുഴയിൽ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയിൽ രജിസ് റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ് റ്റ്. ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടി പ്രായപൂർത്തിയാകുന്നതിനു മുമ്പ് പ്രതി ലൈംഗികമായി പീഡിപ്പിെച്ചന്നാണ് പരാതി.
കഴിഞ്ഞ വർഷം ജൂണിൽ പന്തീരാങ്കാവ് ബൈപാസിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവറായിരുന്ന വൈശാഖ് മരിച്ച കേസിൽ ഇയാൾ പ്രതിയാണ്. സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു, ഹരി എന്നിവരടങ്ങിയ സംഘം നോർത്ത് പൊലീസിെൻറ സഹായത്തോടെയാണ് പ്രതിയെ ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്.
പീഡനക്കേസുകളിലെ പ്രതികളെ കോടതികളിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തേണ്ട ലൈംഗിക ക്ഷമത പരിശോധനയിൽ കോവിഡ് വില്ലനാവുെന്നന്ന് പൊലീസിന് പരാതിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ വൈകീട്ട് നാലിന് ഫോറൻസിക് വിഭാഗം അടച്ചുകഴിഞ്ഞാൽ പ്രതികളെ പരിശോധന നടത്തുന്നതിന് ഡോക്ടർമാർ തയാറാകാത്തതും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉച്ചക്കു ശേഷം പരിശോധനകൾ ഒന്നും നടക്കുന്നില്ലെന്നതും പൊലീസിനെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.