കടലാസ് പാക്കിങ് നിർമാണ യൂനിറ്റ് കത്തിനശിച്ചു; നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം
text_fieldsകാരാട്: അഴിഞ്ഞിലം തളി ക്ഷേത്രത്തിനു സമീപം സ്വകാര്യ കടലാസ് പാക്കിങ് നിർമാണ കമ്പനി അഗ്നിക്കിരയായി. ബുധനാഴ്ച രാവിലെ 5.30 ഓടെയാണ് മാങ്കാവ് പി.പി. ഫിറോസ് ഖാെൻറ സ്ഥാപനത്തിൽ തീപടർന്നത്. 300 മീറ്റർ ചതുരശ്ര വിസ്തൃതിയുള്ള പേപ്പർ ബോക്സ് നിർമാണ യൂനിറ്റിലെ നാല് ടൺ പേപ്പറുകളും നിർമാണം പൂർത്തിയായ പേപ്പർ ബോക്സുകളും കത്തിനശിച്ചു.
നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇൻവെർട്ടറിൽനിന്ന് തീ പടർന്നതാണെന്നാണ് സംശയം. മീഞ്ചന്ത അഗ്നിരക്ഷാസേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വി.കെ. ബിജു, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ. നാരായണൻ നമ്പൂതിരി, സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ സി. മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് യൂനിറ്റുകൾ രണ്ടുമണിക്കൂറോളം പ്രവർത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സമീപത്തെ കമ്പനികളിലേക്ക് തീ പകരാതെ നിയന്ത്രിക്കാനായതിനാൽ വൻ അപകടം ഒഴിവായി. സിവിൽ ഡിഫൻസ് വളൻറിയർമാരായ ശരത്ത് കള്ളിക്കൂടം, അനസ് തിരുത്തിയാട് എന്നിവരും അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.