സമാന്തര എക്സ്ചേഞ്ച്: ഒളിവിലുള്ളവരെ കണ്ടെത്താൻ പാലക്കാട്ടെ പ്രതിയെ ചോദ്യംചെയ്യും
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ച് പാലക്കാട്ട് അറസ്റ്റിലായ മൊയ്തീൻ കോയയിൽനിന്ന് കോഴിക്കോട്ടെ കേസിൽ ഒളിവിലുള്ളവരുടെ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണസംഘം. കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശിയായ മൊയ്തീൻ കോയ ജില്ലയിലെ കേസിൽ ഒളിവിലുള്ള ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി. ഷബീറിെൻറ ബന്ധുവാണ്. ഇരുവരും പരസ്പര ധാരണയോടെയാണ് ഈ രംഗത്ത് പ്രവർത്തിച്ചത് എന്നാണ് അന്വേഷണസംഘം കരുതുന്നത്. കോഴിക്കോട് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ പ്രതിയായ ഷബീറിന് ഒളിവിൽ കഴിയാനും ഇയാളുടെ സഹായം ലഭിച്ചതായി സംശയിക്കുന്നു. പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്ന മൊയ്തീൻ കോയയെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) എസ്.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
കോഴിക്കോട്ടെ കേസിൽ പ്രതിചേർക്കപ്പെട്ട പൊറ്റമ്മൽ ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ പാണ്ടികശാലക്കണ്ടി ദാറുസ്സലാമിൽ അബ്ദുൽ ഗഫൂർ എന്നിവരും ഒളിവിലാണ്. ഇവർ മൊബൈൽ ഫോൺ പൂർണമായും ഒഴിവാക്കുകയും ഒരിക്കൽപോലും വീട്ടുകാരുമായി ബന്ധപ്പെടുകയോ ചെയ്യാത്തതിനാൽ സൈബർ െസല്ലിനും പ്രതികളുെട ലൊക്കേഷൻ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജൂലൈ ഒന്നിനാണ് കസബ, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധികളിലായി ഏഴ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടത്തെ ജീവനക്കാരൻ കൊളത്തറ ശാരദാമന്ദിരം സ്വദേശി ആഷിഖ് മൻസിലിൽ ജുറൈസിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നേരത്തെ സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിെൻറ ബന്ധം വ്യക്തമാവുകയും പ്രതിചേർത്ത് അറസ്റ്റും രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് എറണാകുളത്തും തൃശൂരും പാലക്കാട്ടും സമാനരീതിയിൽ എക്സ്ചേഞ്ചുകൾ കണ്ടെത്തുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേരളത്തിനുപുറത്ത് ബംഗളൂരു, ഹൈദരാബാദ്, മൈസൂരു എന്നിവിടങ്ങളിലും സമാന കേസുകൾ രജിസ്റ്റർ െചയ്തിരുന്നു. ഇവിടങ്ങളിലെ പ്രതികളിലും നിരവധിപേർ മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.