സമാന്തര ലോട്ടറി വീണ്ടും സജീവം; പത്ത് രൂപക്ക് 5000 ഒന്നാം സമ്മാനം
text_fieldsകോഴിക്കോട്: ദിവസേന ലക്ഷക്കണക്കിന് രൂപ മറിയുന്ന സമാന്തര ലോട്ടറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും സജീവമാകുന്നു. കല്ലായി, കൊയിലാണ്ടി, വടകര, കോഴിക്കോട് നഗരത്തിലെ ചില പ്രദേശങ്ങൾ, ഫറോക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇടപാട് വ്യാപകമായത്. വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോടെ നേരേത്ത ജില്ല ലോട്ടറി ഓഫിസിെൻറ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുകയും ഇത്തരക്കാർ കളംവിടുകയും ചെയ്തിരുന്നു. പരിശോധന കുറഞ്ഞതോെടയാണ് സംഘം വിവിധ പ്രദേശങ്ങളിൽ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
കേരള ലോട്ടറി നറുക്കെടുപ്പിലെ വിജയ നമ്പറിെൻറ അവസാന മൂന്നക്കം മുൻകൂട്ടി എഴുതിവാങ്ങിയാണ് സമാന്തര ലോട്ടറി തട്ടിപ്പ്. നമ്പർ എഴുതിവാങ്ങി ഒരു ടിക്കറ്റിന് പത്തുരൂപ കണക്കാക്കി 'അദൃശ്യ ടിക്കറ്റ്'വിൽപന നടത്തുകയാണ് സംഘം ചെയ്യുന്നത്. ഒരു നമ്പറിൽ 50 ടിക്കറ്റ് വെര വാങ്ങുന്നവരുണ്ട്.
സംസ്ഥാന ലോട്ടറി നറുക്കെടുപ്പിെൻറ വിജയ നമ്പറിെൻറ അവസാന മൂന്നക്കവും നേരേത്ത എഴുതി നൽകിയ മൂന്ന് നമ്പറും ഒന്നായിവന്നാൽ ടിക്കറ്റ് ഒന്നിന് 5,000 രൂപ തോതിൽ സമ്മാനം നൽകുകയാണ് ചെയ്യുന്നത്. ടിക്കറ്റ് നമ്പറുകൾ നേരേത്ത വാട്സ് ആപ് ചെയ്യുകയും ആവശ്യമായ ടിക്കറ്റിെൻറ എണ്ണം കണക്കാക്കി ഒാരോ ടിക്കറ്റിനും പത്തുരൂപ തോതിൽ പണം ഗൂഗ്ൾ പേ വഴി സംഘത്തിെൻറ അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് െചയ്യുന്നത്. ഒരുമിച്ചിരുന്നോ ഓഫിസ് തുറന്നോ പ്രവർത്തിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ആരൊക്കെയാണ് ടിക്കറ്റ് വാങ്ങുന്നത്, ആരാണ് സമാന്തര ലോട്ടറിയുടെ നടത്തിപ്പുകാർ എന്നതൊന്നും അധികപേരും അറിയില്ല.
പതിനായിരക്കണക്കിന് രൂപയാണ് ഒാരോ ദിവസവും തട്ടിപ്പുസംഘങ്ങൾക്ക് ലാഭമായി കിട്ടുന്നത്. എ-ബോർഡ്, ബി-ബോർഡ്, സി -ബോർഡ് എന്നപേരിലും സംഘം തട്ടിപ്പു നടത്തുന്നതായി ലോട്ടറി വ്യാപാരികൾ പറയുന്നു. പന്നിയങ്കര, കുന്ദമംഗലം, ചേവായൂർ, കസബ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന്തര ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. കസബ പൊലീസ് അടുത്തിടെയാണ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്ന് രണ്ടുപേരെ അറസ്റ്റുെചയ്തത്. പെട്ടെന്ന് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാൽ ഇത്തരക്കാർ ഈ രംഗത്തുനിന്ന് പൂർണമായും ഒഴിഞ്ഞുപോവില്ല. സമാന്തര ലോട്ടറി കേസിൽ അറസ്റ്റിലായവരിൽനിന്നായി ഒന്നരവർഷത്തിനിടെ പത്തുലക്ഷത്തോളം രൂപയാണ് പൊലീസ് പിടികൂടിയത്.
ലോട്ടറി വ്യാപാരികളിലെ വിരലിലെണ്ണാവുന്ന ചിലരുടെ ഒത്താശയും തട്ടിപ്പു സംഘങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് സൂചന. ജി.എസ്.ടി വന്നതിനുപിന്നാലെയാണ് സമാന്തരലോട്ടറി മുമ്പില്ലാത്തവിധം വ്യാപിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന പലരും സമാന്തരലോട്ടറിക്കുപിന്നാലെ പോകുന്നതോടെ സർക്കാറിന് വലിയ നികുതിവരുമാനമാണ് നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.