സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: രണ്ടു മാസമായിട്ടും പ്രധാന പ്രതികൾ ഒളിവിൽതന്നെ
text_fieldsകോഴിക്കോട്: സമാന്തര െടലിഫോൺ എക്സ്ചേഞ്ച് കേസിൽ രണ്ടു മാസമായിട്ടും പ്രധാന പ്രതികളായ മൂന്നുപേരെ പിടികൂടാനാവാതെ അന്വേഷണ സംഘം. ഇതര സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലടക്കം തിരച്ചിൽ നടത്തിയിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനപോലും ലഭിക്കാത്തത് സി-ബ്രാഞ്ചിെൻറ അന്വേഷണത്തിനും കനത്ത വെല്ലുവിളിയായി.
ജൂലൈ ഒന്നിനാണ് കസബ, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലായി ഏഴു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടത്തെ ജീവനക്കാരൻ കൊളത്തറ ശാരദാമന്ദിരം സ്വദേശി ആഷിഖ് മൻസിലിൽ ജുറൈസിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നേരേത്ത സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിെൻറ ബന്ധം വ്യക്തമാവുകയും പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, കോഴിക്കോട്ടെ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരായ ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി. ഷബീർ, പൊറ്റമ്മൽ ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ പാണ്ടികശാലക്കണ്ടി ദാറുസ്സലാമിൽ അബ്ദുൽ ഗഫൂർ എന്നിവരെയാണ് ഇതുവരെ പിടികൂടാനാവാത്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ അേന്വഷണസംഘം വീണ്ടും പരിശോധന നടത്തിയിട്ടും സൂചനകളൊന്നും ലഭിച്ചില്ല. ഒളിവിൽപോയ അന്നുമുതൽ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. അതിനാൽതന്നെ ടവർ ലൊക്കേഷൻപോലും വ്യക്തമല്ല. സൈബർ സെല്ലിെൻറയടക്കം സഹായത്തോെടയാണ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, പ്രതികൾക്കായി സി-ബ്രാഞ്ച് ലുക്കൗട്ട് സർക്കുലർ തയാറാക്കി മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും നേരേത്തതന്നെ കൈമാറിയിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
അതിനിടെ, പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. ജാമ്യം ലഭിക്കാത്തപക്ഷം കീഴടങ്ങാനെത്തിയേക്കുമെന്നതിനാൽ ചിലയിടങ്ങളിൽ മുഴുവൻ സമയവും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്. തൃശൂർ, എറണാകുളം, മൈസൂരു, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് ഒരേ സംഘത്തിൽപെട്ടവരാെണന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. കോഴിക്കോട്ടെ എക്സ്ചേഞ്ചുകളിൽനിന്ന് 713 സിം കാർഡും 26 അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.