സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്
text_fieldsകോഴിക്കോട്: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിെൻറ അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പ്രതികൾക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നകാര്യവും പരിശോധിക്കുന്നുണ്ട്. സംഘം വൻതോതിൽ സിം കാർഡുകൾ തരപ്പെടുത്തിയത് അസം, പഞ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലുള്ളവരുടെ വ്യാജ തിരിച്ചറിയൽ രേഖകളുപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിന് ഈ സംസ്ഥാനങ്ങളിലുള്ള ചിലരുമായി വഴിവിട്ട ബന്ധമുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലാവാനുള്ള മൂരിയാട് സ്വദേശികളായ ഷബീർ, പ്രസാദ് എന്നിവർ ബംഗളൂരുവിൽ കഴിയുന്നതായാണ് വിവരം.
മൊബൈൽ ഫോണുകളടക്കം ഉപയോഗിക്കാത്തതിനാൽ ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇതോടെ പ്രതികളെ പിടികൂടാൻ കർണാടക പൊലീസിെൻറയടക്കം സഹായം അന്വേഷണസംഘം തേടിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ ജുറൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം െചയ്തപ്പോഴാണ് നിയമവിരുദ്ധ െടലിഫോൺ എക്സ്ചേഞ്ചുകളുടെ അന്തർസംസ്ഥാന സബന്ധങ്ങളുടെ സൂചനകൾ ആദ്യം ലഭിച്ചത്. തുടരന്വേഷണത്തിൽ ചില തെളിവുകൾ ലഭിക്കുകയായിരുന്നു. 750ലധികം സിമ്മുകളാണ് സംഘത്തിൽനിന്ന് പൊലീസ് പിടിച്ചത്.
ഈ കാർഡുകൾ സൈബർ സെൽ പരിശോധിച്ചപ്പോൾ ചില സംസ്ഥാനങ്ങളിൽനിന്നുള്ള തുടരെയുള്ള ഫോൺ കോളുകളുടെ വിവരവും ലഭിച്ചിട്ടുണ്ട്.അതിനിെട ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചത് സ്വർണക്കടത്ത് ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. പിടികൂടിയ സിം കാർഡുകളുെട വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യത്തിലേക്ക് വിരൽചൂണ്ടുന്ന ചില സൂചനകൾ ലഭിച്ചത്.
മാത്രമല്ല, വിദേശത്തുനിന്നടക്കം കുറഞ്ഞ െചലവിൽ വാട്സ്ആപ് കോളുകൾ വിളിക്കാമെന്നിരിക്കെ സമാന്തര സംവിധാനം പ്രവർത്തിപ്പിച്ചത് സൈബർ സെല്ലിെൻറയടക്കം നിരീക്ഷണത്തിൽ വരാതിരിക്കാനാെണന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.