മൂന്നുപേരെ കടിച്ച് ചത്തനിലയിൽ കണ്ടെത്തിയ നായ്ക്ക് പേവിഷബാധ
text_fieldsപയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മൂന്നുപേരെ കടിച്ച് പരിക്കേൽപിച്ച നായ്ക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് പിഞ്ചുകുഞ്ഞിനെയും വിദ്യാർഥിനിയെയും ഒരു മധ്യവയസ്കയെയും നായ് കടിച്ച് പരിക്കേൽപിച്ചത്. മൂവർക്കും വീട്ടുമുറ്റത്തു നിന്നാണ് കടിയേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ചൊവ്വാഴ്ച നായയെ ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും മൃഗാശുപത്രി അധികൃതരും ചേർന്ന് ജഡം കണ്ണൂരിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് ഫലം പോസറ്റിവാണെന്ന റിപ്പോർട്ട് ചൊവ്വാഴ്ച വൈകീട്ടോടെ ലഭിച്ചത്. ഇതോടെ പേപ്പട്ടി കടിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശത്തെ വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായ്ക്കളെയും നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.