മത്സ്യലോറി നിർത്തിയിട്ട പിക്അപ് വാനിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsപയ്യോളി: മത്സ്യം കയറ്റിവരുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് നിർത്തിയിട്ട പിക്അപ് വാനിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ദേശീയപാതയിൽ പയ്യോളി ടൗണിന് വടക്കുഭാഗത്ത് രണ്ടാം ഗേറ്റിനു സമീപം ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപകടം നടന്നത്. പിക്അപ് വാൻ ഡ്രൈവർമാരായ കോഴിക്കോട് കക്കോടി സ്വദേശി ഷിജിത്ത്, നന്മണ്ട സ്വദേശി അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന മത്സ്യലോറി എതിർദിശയിൽ നിർത്തിയിട്ട, കോഴിക്കോട്ടുനിന്ന് കാസർകോട്ടേക്ക് ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്ന വാനിൽ ഇടിക്കുകയായിരുന്നു.പയ്യോളി എസ്.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.