പൂർവവിദ്യാർഥി 40 ലക്ഷം ചെലവഴിച്ചു; പയ്യോളി ഗവ. ഹൈസ്കൂളിന് ആധുനിക ലബോറട്ടറിയായി
text_fieldsപയ്യോളി: പഠിച്ചിറങ്ങിയ സ്കൂളിനുവേണ്ടി ലബോറട്ടറി നിർമിച്ചുനൽകി പൂർവ വിദ്യാർഥി. ബഹ്റൈനിലെ വ്യവസായ പ്രമുഖനും തിക്കോടി കോടിക്കൽ സ്വദേശിയുമായ എവർഷൈൻ അലി ഹാജിയാണ് 40 ലക്ഷം രൂപ ചെലവിൽ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ആധുനികരീതിയിലുള്ള സയൻസ് ലാബ് കെട്ടിടം നിർമിച്ചുനൽകിയത്.
സ്കൂളിെൻറ ആരംഭകാലത്ത് 1957 ബാച്ചിലെ പൂർവ വിദ്യാർഥിയായിരുന്നു അലിഹാജി. ഇതോടൊപ്പം മുൻ എം.എൽ.എ ആയിരുന്ന കെ.ദാസൻ അനുവദിച്ച നാലുലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചുള്ള ലാബ് ഉപകരണങ്ങളുടെയും, സ്കൂളിെൻറ 'ഒപ്പം' പദ്ധതിയിലൂടെ പി.ടി.എ സമാഹരിച്ച അനുബന്ധ സൗകര്യങ്ങളും ആധുനിക ലാബിന് മുതൽകൂട്ടായി. കാനത്തിൽ ജമീല എം.എൽ.എ ലാബിെൻറ ഉദ്ഘാടനം നിർവഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ, പി.ടി.എ പ്രസിഡൻറ് ബിജു കളത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഷക്കീല, പഞ്ചായത്തംഗം ബിനു കാരോളി, സബീഷ് കുന്നങ്ങോത്ത്, സി. ഹനീഫ മാസ്റ്റർ, സി.എം. മനോജ് കുമാർ, ടി.ഖാലിദ്, കെ.പി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.